ഇതൊക്കെ ശ്രദ്ധിക്കണ്ടേ അമ്പാനെ; കാറിനുള്ളിൽ ‘ആവേശം സ്റ്റൈൽ സ്വിമ്മിം​ഗ് പൂൾ’ ഒരുക്കി സഞ്ജു ടെക്കി, നടപടിയുമായി ആർടിഒ

ആലപ്പുഴ: വാഹനത്തിൽ ‘ആവേശം’ സിനിമാ സ്റ്റൈലിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയ യൂട്യൂബർക്കെതിരെ നടപടി. പ്രശസ്ത യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെയാണ് ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒ നടപടിയെടുത്തത്. വാഹനം ആർടിഒ പിടിച്ചെടുക്കുകയും ഉടമയുടേയും ഡ്രൈവറുടേയും ലൈസൻസ് റദ്ദാക്കുകയും ചെയ്തു. സഫാരി കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ഒരുക്കിയുള്ള യാത്ര സഞ്ജു തന്റെ യുട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരുന്നു.

സഞ്ജു കാറിൽ സഞ്ചരിച്ചുകൊണ്ട് കുളിയ്ക്കുകയും വെള്ളം റോഡിലേക്ക് ഒഴുക്കി വിടുകയും ചെയ്തിരുന്നു. ഇത്തരം യാത്രകൾ അത്യന്തം അപകടകരമാണെന്ന് എൻഫോഴ്സ്മെന്റ് ആർടിഒ രമണൻ പ്രതികരിച്ചു. ഫഹദ് ഫാസിൽ നായകനായ ആവേശം സിനിമയിലെ രംഗണ്ണന്റെ വലംകൈയായ അമ്പാൻ എന്ന കഥാപാത്രം ലോറിയ്ക്ക് പിന്നിൽ ഒരുക്കിയ സ്വിമ്മിം​ഗ് പൂളിന്റെ മാതൃകയിലാണ് സഞ്ജു ടെക്കി കാറിനുള്ളിൽ പൂളൊരുക്കിയിരിക്കുന്നത്. കാറിന്റെ പിൻഭാ​ഗത്ത് പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റിയാണ് അവിടെ സ്വിമ്മിം​ഗ് പൂൾ സെറ്റ് ചെയ്തത്. ടാർപോളിൻ വലിച്ചുകെട്ടി അതിൽ കുഴലിലൂടെ വെള്ളം നിറച്ചാണ് കാറിനുള്ളിൽ സ്വിമ്മിം​ഗ് പൂൾ ഉണ്ടാക്കിയിരുന്നത്. അപകടകരമായ രീതിയിലാണ് സഞ്ജുവിന്റെ യാത്ര.

ദേശീയ പാതയിലൂടെ ഉൾപ്പെടെയാണ് സഞ്ജുവും സംഘവും വാഹനമോടിച്ചത്. നിരവധി പേർ കാറിനുള്ളിലെ പൂളിൽ കുളിയ്ക്കുന്നതായും വാഹനം റോഡിലൂടെ സഞ്ചരിക്കുന്നതായും വിഡിയോയിൽ കാണാം. അതിനിടെ വാഹനത്തിലെ പൂളിനുള്ളിലെ മർദം കൊണ്ട് വാഹനത്തിന്റെ എയർ ബാ​ഗ് പുറത്തേക്ക് വരികയും ഒടുവിൽ ബാക്ക് ഡോർ തുറന്ന് ഇവർ വെള്ളം പുറത്തേക്ക് ഒഴുക്കി കളയുന്നതും വിഡിയോയിൽ കാണാം.

 

Read Also: തായ്‌ലൻഡിലേക്ക് തൊഴിൽ അന്വേഷിച്ചെത്തിയ മലയാളി യുവാക്കൾ ചെന്നെത്തിയത് ഓൺലൈൻ തട്ടിപ്പ് സംഘത്തിൻ്റെ വലയിൽ; ജോലി ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യൽ; സായുധസംഘം തട്ടിക്കൊണ്ടുപോയി, തടവിലാക്കിയതായി ബന്ധുക്കൾ

Read Also: പ്ലസ് വണ്‍ പ്രവേശനം; ട്രയല്‍ അലോട്ട്‌മെന്റ് ഇന്ന്; മെയ് 31ന് വൈകിട്ട് അഞ്ചിനകം ഫൈനല്‍ കണ്‍ഫര്‍മേഷന്‍ നടത്തണം

Read Also: ഇനി മണിക്കൂറുകള്‍ മാത്രം, 12 കോടിയുടെ ഭാഗ്യശാലിയായേക്കാം;വിഷു ബംപര്‍ നറുക്കെടുപ്പ് ഇന്ന്

 

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും

ഇത്തിഹാദ് റെയിൽ അടുത്ത വർഷം ആരംഭിക്കും ദുബൈ: യു.എ.ഇയുടെ സ്വപ്ന പദ്ധതിയായി...

Related Articles

Popular Categories

spot_imgspot_img