കൊച്ചി: പുതുവൈപ്പ് ബീച്ചിൽ കുളിക്കുന്നതിനിടെ അപകടത്തിൽപ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. കത്രിക്കടവ് സ്വദേശി മിലൻ സെബാസ്റ്റ്യൻ (19), ആൽവിൻ (19) എന്നിവരാണ് മരിച്ചത്. കലൂര്‍ സ്വദേശിയായ അഭിഷേക് (22) ഇന്നലെ മരിച്ചിരുന്നു. ഇന്നലെ രാവിലെയാണ് ബീച്ചിൽ കുളിക്കുന്നതിനിടെ അപകടം ഉണ്ടായത്.
ഏഴംഗ സംഘമാണ് ഇന്നലെ രാവിലെ കടലിൽ കുളിക്കാനിറങ്ങിയത്. എന്നാൽ ഇവർ തിരയിൽപ്പെടുകയായിരുന്നു. അഭിഷേക് സംഭവസ്ഥലത്ത് തന്നെ മരിച്ചു. മറ്റ് രണ്ട് പേരെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചെങ്കിലും നില ഗുരുതരമായിരുന്നു.