വൈദ്യ പരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം; പിസി ജോര്‍ജിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി

കോട്ടയം: ബിജെപി നേതാവ് പിസി ജോര്‍ജിനെ കോട്ടയം മെഡിക്കല്‍ കോളജ് ഐസിയുവിലേക്ക് മാറ്റി. വൈദ്യ പരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടതിനെ തുടര്‍ന്നാണ് പാല സബ് ജയിലിലേക്കയക്കാതെ പി.സി ജോര്‍ജിനെ മെഡിക്കല്‍ കോളജിലെത്തിച്ചത്.

ആശുപത്രിയിലെ വിദഗ്ധ പരിശോധനയ്ക്ക് ശേഷമാകും ജോര്‍ജിനെ പ്രിസണ്‍ സെല്ലിലേക്ക് മാറ്റണോ അതോ ജയിലിലേക്കെത്തിക്കണോ എന്ന കാര്യത്തില്‍ തീരുമാനിക്കുകയുള്ളു.

പൊലീസിന് പിടികൊടുക്കാതെ കോടതിയില്‍ കീഴടങ്ങിയ ജോര്‍ജിന്റെ ജാമ്യാപേക്ഷ ഈരാറ്റു പേട്ട മജിസ്‌ട്രേറ്റ് കോടതി തള്ളിയതോടെയാണ് മാര്‍ച്ച് 10 വരെ റിമാന്‍ഡില്‍ അയച്ചത്. വൈകീട്ട് ആറുമണിവരെ പി സി ജോര്‍ജ് പൊലീസ് കസ്റ്റഡിയിലായിരുന്നു. പാലാ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പി സിയെ ചോദ്യം ചെയ്തു.

പാല ജനറല്‍ ആശുപത്രിയില്‍ നടന്ന വൈദ്യ പരിശോധനയില്‍ ഇസിജിയില്‍ വ്യതിയാനം കണ്ടത്തിയിരുന്നു. തുടര്‍ന്നാണ് വിദഗ്ധ പരിശോധനയ്ക്കായി കോട്ടയം കോളജില്‍ എത്തിച്ചത്.

spot_imgspot_img
spot_imgspot_img

Latest news

തലസ്ഥാനത്ത് നടന്നത് അതിക്രൂര കൊലപാതകം; അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു, ഒരാൾ ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: തലസ്ഥാനത്തെ കൂട്ടക്കൊലപാതകത്തിൽ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട്...

ഇടുക്കിയിൽ കാട്ടാന ആക്രമണം; വനംവകുപ്പ് വാച്ചർക്ക് കാലിന് ​ഗുരുതര പരിക്ക്

ഇടുക്കി: കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് പരിക്കേറ്റു. പെരിയാർ കടുവ സങ്കേതത്തിനുള്ളിൽ...

നാക്ക് പിഴയ്ക്കൊപ്പം കണക്കുകൂട്ടലുകളും പിഴച്ചു; പി സി ജോർജിന് ജാമ്യമില്ല

കോട്ടയം: ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യമില്ല....

ആറളം ഫാമിലെ കാട്ടാനയാക്രമണം; ദമ്പതികളുടെ കുടുംബത്തിന് 20 ലക്ഷം രൂപ നഷ്ടപരിഹാരം

കണ്ണൂര്‍: ആറളം ഫാമിലെ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ട ആറളം സ്വദേശി വെള്ളി (80),...

റോഡിലെ തർക്കത്തിനിടെ പിടിച്ചു തള്ളി; തലയിടിച്ചു വീണ 59കാരനു ദാരുണാന്ത്യം

തൃശൂർ: റോഡിലെ തർക്കത്തിനിടെ തലയടിച്ച് നിലത്ത് വീണ 59കാരൻ മരിച്ചു. തൃശൂർ...

Other news

അയർലൻഡിൽ മലയാളി യുവാവിന് ദാരുണാന്ത്യം: മരിച്ചത് എറണാകുളം സ്വദേശി: അപ്രതീക്ഷിത വേർപാടിൽ ദുഃഖത്തിൽ അയർലൻഡ് മലയാളികൾ

അയർലണ്ട് മലയാളി കൗണ്ടി കിൽക്കെനിയിൽ താമസിക്കുന്ന അനീഷ് ശ്രീധരൻ മലയിൽകുന്നേൽ നിര്യാതനായി....

വെഞ്ഞാറമൂടിൽ ക്രൂര കൊലപാതകം; സഹോദരിയെ വെട്ടി കൊലപ്പെടുത്തി; മാതാവിനും മറ്റൊരാൾക്കും ഗുരുതര പരുക്ക്; പ്രതി കീഴടങ്ങി

തിരുവനന്തപുരം: തിരുവനന്തപുരം വെഞ്ഞാറമൂടിൽ സഹോദരൻ സഹോദരിയെ വെട്ടി കൊലപ്പെടുത്തി. വെഞ്ഞാറമൂട് സ്വദേശിയായ 23കാരൻ...

ചാനൽ ചർച്ചയ്ക്കിടെ നാക്കുപിഴ; പി സി കോടതിയിൽ ഹാജരായി

കോട്ടയം: ടെലിവിഷൻ ചർച്ചയ്ക്കിടെ നടത്തിയ മതവിദ്വേഷ പരാമർശത്തിൽ ബിജെപി നേതാവ് പി...

കോഴിക്കോട് ഹോട്ടലിനു നേരെ കല്ലേറ്; ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന യുവതിക്കും കുഞ്ഞിനും പരിക്കേറ്റു

കോഴിക്കോട്: ഹോട്ടലിനു നേരെയുണ്ടായ കല്ലേറിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവതിക്കും കുഞ്ഞിനും...

ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ ഒടുക്കേണ്ടെന്ന് ഡി.ജി.പി! ഇളവ് ചിലതരം ഡ്യൂട്ടികൾക്ക് മാത്രം

തിരുവനന്തപുരം: ചിലതരം ഡ്യൂട്ടിക്കിടെ ട്രാഫിക് നിയമലംഘനം നടത്തേണ്ടി വരുന്ന പൊലീസുകാർ പിഴ...

Related Articles

Popular Categories

spot_imgspot_img