തീയറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറി കൊണ്ടിരിക്കുകയാണ് ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത ചിത്രം ‘ആവേശം’. കഴിഞ്ഞ ദിവസമാണ് ചിത്രം 150 കോടി ക്ലബിൽ ഇടംനേടിയത്. കരിയർ ബെസ്റ്റ് സിനിമകളിൽ അടയാളപ്പെടുത്താൻ കഴിയുന്ന സിനിമയാണ് ആവേശം എന്നാണ് പ്രേക്ഷകർ പറയുന്നത്. ഇപ്പോഴിതാ ആവേശം ഒടിടിയിൽ എത്തുന്നെന്ന വാർത്തയാണ് പുറത്തു വന്നിരിക്കുന്നത്.
മെയ് ഒൻപതിന് ചിത്രം ഒടിടിയിലെത്തുമെന്നാണ് റിപ്പോർട്ടുകൾ. ആമസോൺ പ്രെെമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. 2023 ലെ ഏറ്റവും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകന്‍ ജിത്തു മാധവന്‍ സംവിധാനം ചെയ്ത ‘ആവേശം’ ഏപ്രില്‍ 11-നാണ് തിയേറ്റുകളില്‍ എത്തിയത്. സുഷിന്‍ ശ്യാമാണ് ആവേശത്തിന്റെ സംഗീതം ഒരുക്കിയിട്ടുള്ളത്.
Read Also: സമ്മർദം ഫലം കണ്ടു; കെപിസിസി പ്രസിഡന്‍റായി കെ സുധാകരൻ നാളെ ചുമതല ഏൽക്കും