കോട്ടയം: ഓട്ടോറിക്ഷാ ഓടിക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടർന്നു കുഴഞ്ഞുവീണ യുവതി മരിച്ചു. കിടങ്ങൂർ പിറയാർ കാവുംപാടം കൊങ്ങോർപള്ളിത്തറയിൽ ഗീത (45) ആണു മരിച്ചത്.A young woman died after collapsing while driving an autorickshaw
കിടങ്ങൂർ ജംക്‌ഷനിൽ ഓട്ടോ ഡ്രൈവറാണ് ഗീത. കിടങ്ങൂർ – അയർക്കുന്നം റോഡിൽ പാറേവളവിൽ ഇന്നലെ രാവിലെ ആയിരുന്നു സംഭവം. ഓട്ടോ ഓടിക്കുന്നതിനിടെ ഗീത ഓട്ടോയിൽ കുഴഞ്ഞുവീഴുകയും ഓട്ടോ റോഡിൽ മറിയുകയുമായിരുന്നു.
ഉടൻ കിടങ്ങൂരിലെ സ്വകാര്യ ആശുപത്രിയിലും തുടർന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാരൻ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. സംസ്കാരം ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക്. ഭർത്താവ്: അനി. മക്കൾ: അപർണ (കാനഡ), അഭിരാമി (ചെന്നൈ), അഭിജിത്.