പെരുമ്പാവൂർ: പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ട് മരിച്ചു. പെരിയാറിലെ പാണംകുഴിയിൽ സുഹൃത്തുക്കൾക്കൊപ്പം ഇറങ്ങിയ അർജ്ജുൻ (22) ആണ് മരിച്ചത്. കാക്കനാട് നിന്ന് എത്തിയ ആറംഗസംഘത്തിലെ യുവാവാണ് അപകടത്തിൽപ്പെട്ടത്.
മൂന്ന് ബൈക്കുകളിലായാണ് ആറംഗസംഘം പുഴയിൽ എത്തിയത്. പുഴയുടെ മധ്യഭാഗത്താണ് യുവാവ് അപകടത്തിൽപ്പെട്ടത്. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മുങ്ങിയെടുത്ത മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.