web analytics

ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു

കൂറ്റനാട്: ജോലികഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ ബൈക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തൃത്താല പാണ്ഡലങ്ങാട്ട് വിജയരാഘവന്റെ മകൻ വിനീതാണ് (38) മരിച്ചത്.ബുധനാഴ്ച രാത്രി പത്തേകാലോടെയാണ് സംഭവം.A young man died when his bike overturned while returning home after work

ആറങ്ങോട്ട്കരയിൽ മെഡിക്കൽ ഷോപ്പിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് തിരിച്ചു വരികയായിരുന്ന വിനീതിന്റെ ബൈക്ക് വീടിനടുത്ത് വെച്ച് റോഡിൽനിന്ന് വഴുതി പാടത്തേക്ക് മറിഞ്ഞ് വീഴുകയായിരുന്നു.

നാട്ടുകാർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌ മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. വിനീത് അവിവാഹിതനാണ്. മാതാവ്: വസന്ത. സഹോദരങ്ങൾ: വിപിൻ, വിനയൻ, വിജിത.

spot_imgspot_img
spot_imgspot_img

Latest news

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം രൂപയുടെ കഞ്ചാവ്

റെയിൽവെ നടപ്പാലത്തിന് കീഴെ ഉപേക്ഷിച്ച നിലയിൽ ബാഗ്; കണ്ടെത്തിയത് 5 ലക്ഷം...

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ

കോഴിക്കോട് ടൗൺ സ്റ്റേഷനു മുന്നിൽ എസ്ഐക്ക് കുത്തേറ്റു; പ്രതി പിടിയിൽ കോഴിക്കോട്: കോഴിക്കോട്...

Other news

Related Articles

Popular Categories

spot_imgspot_img