കിണറ്റിൽ വീണ ആടിനെ രക്ഷപ്പെടുത്താൻ ഇറങ്ങിയ യുവാവ് ശ്വാസംമുട്ടി മരിച്ചു. കൊല്ലത്ത് മടത്തറയിലാണ് സംഭവം. മുല്ലശ്ശേരി അംഗനവാടിക്ക് സമീപത്ത് താമസിക്കുന്ന അൽത്താഫ് (24)ആണ് കിണറ്റിൽ ശ്വാസം മുട്ടി മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ വീടിനോട് ചേർന്നുള്ള 60 താഴ്ചയുള്ള കിണറിൽ ആട് വീണു. ഇതറിഞ്ഞ അൽത്താഫ് ആടിനെ രക്ഷിക്കാനായി കിണറ്റിൽ ഇറങ്ങുകയായിരുന്നു. കിണറ്റിൽ ഇറങ്ങിയതോടെ ശ്വാസം കിട്ടാതായ അൽത്താഫ് കിണറ്റിനുള്ളിലേക്ക് കുഴഞ്ഞ് വീഴുകയായിരുന്നു. വെള്ളത്തിൽ വീണ അൽത്താഫ് അവിടെ വെച്ചുതന്നെ ശ്വാസംമുട്ടി മരണപ്പെടുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതനുസരിച്ച് ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി.