നഷ്ടപരിഹാരം നൽകണമെന്ന് കോടതി
തിരുവനന്തപുരം: ഫേസ്ബുക്കിൽ പരസ്യം കണ്ടാണ് തിരുവനന്തപുരം സ്വദേശിനിയായ യുവതി മൂന്ന് ഫ്രണ്ട് ഓപ്പൺ ബ്രായുടെ പായ്ക്കിന് ഓൺലൈൻ വ്യാപാര സൈറ്റിൽ ഓർഡർ നൽകിയത്. ഒരു അപകടത്തെ തുടർന്ന് പൂർണ ബെഡ്‌റെസ്റ്റിൽ ആയിരുന്നു യുവതിയപ്പോൾ.
“ഫ്രണ്ട് ബട്ടൺ ബക്കിൾ സ്ലീപ് ബ്രാ” ആയിരുന്നു യുവതി ഓൺലൈനിൽ തെരഞ്ഞെടുത്തത്. 2.09.2024-ന്, അവർ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ Shopify-യിൽ ഓർഡർ നൽകിയത്. ക്യാഷ് ഓൺ ഡെലിവറി ആയി 799 രൂപയാണ് നൽകിയത്. പാക്കറ്റ് പൊട്ടിച്ചു നോക്കിയ യുവതി അമ്പരന്നു. ഫ്രണ്ട് ഓപ്പൺ ബ്രായ്ക്കാണ് ഓർഡർ കൊടുത്തെങ്കിലും കിട്ടിയത് ബാക് ഓപ്പൺ ആയിരുന്നു. പരസ്യത്തിൽ മൂന്നെണ്ണമുള്ള പായ്ക്ക് എന്ന് പറഞ്ഞിരുന്നതെങ്കിലും കിട്ടിയതാണെങ്കിൽ രണ്ടെണ്ണം മാത്രം. രണ്ടിന്റെയും അളവുകൾ വ്യത്യസ്തവും യുവതിക്ക് ഉപയോഗിക്കാനാവാത്തതും ആയിരുന്നു.
ഇതേതുടർന്ന്, വെബ്സൈറ്റിൽ ഓൺലൈൻ ആയി പരാതി നല്കാൻ ശ്രമിച്ചെങ്കിലും അതിനു സാധിച്ചില്ല. ഇതേ തുടർന്നാണ് യുവതി തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ കമ്മീഷനെ സമീപിച്ചത്. കമ്മീഷൻ മുമ്പാകെ യുവതി തനിക്ക് കിട്ടിയ ഇൻവോയ്‌സും അയച്ചുകിട്ടിയ സാധനങ്ങളുടെ ചിത്രങ്ങളും തെളിവായി കോടതിയിൽ ഹാജരാക്കി. തെളിവുകൾ പരിശോധിച്ച കമ്മീഷൻ ഓൺലൈൻ പ്ലാറ്റ്‌ഫോം സേവനത്തിൽ വീഴ്ച വരുത്തി എന്ന് കോടതി കണ്ടെത്തി. “എതിർ കക്ഷിയുടെ സേവനത്തിലെ വീഴ്ച മൂലം പരാതിക്കാരിക്ക് മനോവ്യഥയും സാമ്പത്തിക നഷ്ടവുമുണ്ടായി. ആയതിനാൽ എതിർകക്ഷി പരാതിക്കാരിക്കുണ്ടായ സാമ്പത്തിക നഷ്ടത്തിന് നഷ്ടപരിഹാരം കൊടുക്കാൻ ബാധ്യസ്ഥമാണ്,” എന്ന്കമ്മീഷൻ പറഞ്ഞു.
ഓൺലൈൻ പ്ലാറ്റ്‌ഫോമിനോട് പരാതിക്കാരിയിൽ നിന്ന് വാങ്ങിയ 799 രൂപ തിരിച്ചു നൽകാനും 5,000 രൂപ നഷ്ടാരിഹാരമായി യുവതിക്ക് നൽകാനും കമ്മീഷൻ ഉത്തരവിടുകയായിരുന്നു. കൂടാതെ കോടതിച്ചെലവായി 2,500 രൂപയും നൽകണമെന്നും ഉത്തരവിൽ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ കൊടുത്തില്ലെങ്കിൽ റീഫണ്ട് തുകയ്ക്കും നഷ്ടപരിഹാരത്തിനും കൊടുക്കുന്ന തീയതി വരെ 9 ശതമാനം വാർഷിക പലിശ കൂടി നൽകണമെന്നും ഉത്തരവിലുണ്ട്. ജില്ലാ കമ്മീഷൻ പ്രസിഡന്റ് പി.വി. ജയരാജൻ, അംഗങ്ങളായ പ്രീതാ ജി. നായർ വിജു വി.ആർ. എന്നിവരുടെ ബെഞ്ചാണ് കേസ് കേട്ടത്. ഓൺലൈൻ പ്ലാറ്റ്‌ഫോം പ്രതിനിധികൾ കോടതിയിൽ കോടതിയിൽ ഹാജരാവാഞ്ഞതിനാൽ എക്സ്-പാർട്ടി ആയാണ് കേസ് നടന്നത്. യുവതിക്ക് വേണ്ടി ഹാജരായത് അഡ്വക്കേറ്റ് ശ്രീവരാഹം എൻ.ജി. മഹേഷ്, അഡ്വക്കേറ്റ് ഷീബ ശിവദാസൻ എന്നിവരായിരുന്നു.
യു.പി.യിൽ ഇനി ചാണകവും ഓൺലൈനിൽ ലഭിക്കും !
ഉത്തരേന്ത്യയിൽ പ്രത്യേകിച്ച് യു.പി.യിലെ ഗ്രാമങ്ങളിൽ ചാണക വരളിയാണ് ഇന്ധനമായി ഉപയോഗിയ്ക്കുന്നത്. നല്ല വെയിലിൽ ഉണക്കിയെടുക്കുന്ന ചാണക വരളി നന്നായി കത്തും. ഇതുകൊണ്ടുതന്നെ ചാണക വരളിയ്ക്ക് വലിയ ഡിമാന്റാണ് . ഇപ്പോൾ യു.പി.യിൽ ഓൺലൈൻ സൈറ്റുകളും ചാണക വരളി സൈറ്റുകളിലൂടെ ലഭ്യമാക്കിത്തുടങ്ങി. ഒരെണ്ണത്തിന് മൂന്നു രൂപയാണ് ചാണക വരളിയുണ്ടാക്കുന്ന കർഷകന് ലഭിയ്ക്കുക. എന്നാൽ 15 എണ്ണം 140 രൂപയ്ക്കാണ് ഓൺലൈനിൽ ലഭിയ്ക്കുക. ഇടക്കാലത്ത് വിലയിടിഞ്ഞ ചാണക വരളിയ്ക്ക് ഗ്യാസ് സിലിണ്ടറിന് വില വർധിച്ചതോടെയാണ് വീണ്ടും ആവശ്യക്കാർ ഏറിയത്.
English Summary:
A woman who purchased innerwear online received a back-open design instead of the front-open one she had ordered, and the item did not match the specified size or measurements. The court has ordered the seller to pay her ₹5,000 as compensation for the inconvenience caused.