തൃശൂർ: സീനിയർ ഫോറസ്റ്റ് ഓഫീസർ ലൈംഗികബന്ധത്തിന് നിർബന്ധിച്ചെന്ന പരാതിയുമായി വനിത ഫോറസ്റ്റ് ഓഫീസർ.A woman forest officer complained that a senior forest officer forced her to have sex
ചാലക്കുടി വനം ഡിവിഷനിലെ വനിത ബീറ്റ്
ഓഫീസറാണ് പരാതി നൽകിയത്.
മുപ്ലിയം ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ പ്രദീപ്കുമാറിനെതിരെയാണ് പരാതിയുമായി രംഗത്തെത്തിയത്. 2023 ഓഗസ്റ്റ് 11നും 2024 ഫെബ്രുവരി 21നും അതിക്രമം നടന്നുവെന്നാണ് പരാതി.
പ്രദീപ് കുമാറിനെതിരെ ജാമ്യമില്ല വകുപ്പു പ്രകാരം കേസെടുത്തു. പരാതി നൽകാതിരിക്കാൻ ഇവരെ ഭീഷണിപ്പെടുത്തിയെന്നും ആരോപണം. രണ്ടുതവണ ഉദ്യോഗസ്ഥക്കെതിരെ ലൈംഗിക അതിക്രമം നടത്തുകയായിരുന്നു ലൈംഗികബന്ധത്തിന് നിർബന്ധിച്ചുവെന്നും ലൈംഗിക ചുവടെ സംസാരിച്ചെന്നും എഫ്ഐആർ.
Read Also:ശോഭ സുരേന്ദ്രൻ സംസ്ഥാന അധ്യക്ഷ പദവിയിലേക്ക്! ബി.ജെ.പി ദേശീയ നേതൃത്വം ഡൽഹിക്ക് വിളിപ്പിച്ചു