web analytics

നീറ്റ് കോച്ചിംഗിന് പോയ 16 കാരി വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി അജ്ഞാത സംഘം; തടവിലാക്കിയ ഫോട്ടോകൾ അയച്ചു; 30 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടെന്ന് കുട്ടിയുടെ അച്ഛൻ; പരാതി

നീറ്റ് കോച്ചിംഗിന് പഠിക്കുന്ന വിദ്യാര്‍ത്ഥിനിയെ അജ്ഞാത സംഘം തട്ടിക്കൊണ്ടുപോയതായി കുട്ടിയുടെ അച്ഛന്റെ പരാതി. രാജസ്ഥാനമിലെ കോട്ടയിൽ ആണ് സംഭവം. മധ്യപ്രദേശിലെ ശിവപുരി സ്വദേശിനിയായ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ട് പോയതായി കാട്ടി പിതാവ് പരാതി നൽകിയത്. പെണ്‍കുട്ടിയെ മോചിപ്പിക്കണമെങ്കില്‍ 30 ലക്ഷം രൂപ മോചനദ്രവ്യമാണ് തട്ടിക്കൊണ്ടുപോയവര്‍ ആവശ്യപ്പെട്ടതെന്നാണ് പരാതിയില്‍ പറയുന്നത്. വിദ്യാര്‍ത്ഥിനിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 20,000 രൂപ പാരിതോഷികം നല്‍കുമെന്നു കോട്ട എസ്പി അറിയിച്ചു.

സംഭവത്തെ പറ്റി പൊലീസിന് ലഭിച്ച കുട്ടിയുടെ അച്ഛന്റെ പരാതിയിൽ പറയുന്നത്:

മകള്‍ കോട്ടയിലെ വിജ്ഞാന്‍ നഗറിലെ ഒരു കോച്ചിംഗ് സെന്ററിലാണ് പഠിക്കുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടിന് അടുത്തുള്ള ഒരു വാടക മുറിയിലാണ് മകൾ താമസിക്കുന്നത്. ഞായറാഴ്ച രാത്രി മകളുമായി സംസാരിച്ചിരുന്നു. പിന്നീട് തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നു മണിയോടെയാണ് മകളെ കെട്ടിയിട്ടിരിക്കുന്ന ഫോട്ടോകളും മോചിപ്പിക്കണമെങ്കില്‍ 30 ലക്ഷം നല്‍കണമെന്ന സന്ദേശവും ഫോണിലേക്ക് ലഭിച്ചത്. പണം കൈമാറാനുള്ള അക്കൗണ്ട് നമ്പറും അവര്‍ അയച്ചു.
‘മോചനദ്രവ്യം നല്‍കിയില്ലെങ്കില്‍ കൊല്ലുമെന്നാണ് സംഘത്തിന്റെ ഭീഷണി. ഉടന്‍ തന്നെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നുവെന്നും പിതാവ് പറഞ്ഞു.

പെണ്‍കുട്ടിയെ രക്ഷപ്പെടുത്താനും പ്രതികളെ പിടികൂടാനുമുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് കോട്ട എസ്പി അമൃത ദുഹാന്‍ പറഞ്ഞു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും പ്രതികളെക്കുറിച്ച് ചില സൂചകൾ ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറയുന്നു.

Read Also: മാങ്കുളം വാഹനാപകടം: ഗുരുതരാവസ്ഥയിലായിരുന്ന ഒരാൾ കൂടി മരിച്ചു : മരിച്ചത് നേരത്തെ മരണപ്പെട്ട ഒരു വയസ്സുകാരന്റെ അച്ഛൻ: മരിച്ചവരുടെ എണ്ണം 4 ആയി

spot_imgspot_img
spot_imgspot_img

Latest news

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി കടുപ്പിക്കുന്നു

രാഹുൽ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിതയെ അപമാനിച്ചു; ഫേസ്ബുക്ക് പോസ്റ്റുകൾക്കെതിരെ പൊലീസ് നടപടി...

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ

രാഹുൽ മാങ്കൂട്ടത്തിലിനെ രക്ഷിച്ചത് സിനിമ നടി! തെളിവായി ചുവന്ന പോളോ കാർ രാഹുൽ...

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം

ആ ശബ്ദം മാങ്കൂട്ടത്തിലിന്റേത് തന്നെ; സ്ഥിരീകരിച്ച് അന്വേഷണ സംഘം തിരുവനന്തപുരം: ബലാത്സംഗവും അശാസ്ത്രീയ...

Other news

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം!

ക്ലിഫ് ഹൗസിൽ ഇനി ഇഡി നോട്ടീസ് ലഭിക്കാത്തത് കമലയ്ക്കു മാത്രം! കേന്ദ്ര ഏജൻസികളുടെ...

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി

ചന്ദന കടത്തിലെ അറസ്റ്റ് ഉദ്യോഗസ്ഥർക്ക് വധഭീഷണി തിരുവനന്തപുരം: 10 ലക്ഷം രൂപ വിലവരുന്ന...

ചോരക്ക് ചുവപ്പ് നിറമില്ലാത്ത ”ഐസ്ഫിഷ്”; അന്റാർട്ടിക്കയിലെ അത്ഭുതമത്സ്യം

ചോരക്ക് ചുവപ്പ് നിറമില്ലാത്ത ”ഐസ്ഫിഷ്”; അന്റാർട്ടിക്കയിലെ അത്ഭുതമത്സ്യം അന്റാർട്ടിക്കയെ ചുറ്റിപ്പറ്റി വ്യാപിച്ചുകിടക്കുന്ന മഞ്ഞുറഞ്ഞ...

കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ

കേരളത്തിലെ കാലാവസ്ഥയില്‍ വന്ന മാറ്റത്തിന് പിന്നിൽ തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മാറിയതോടെ കാലാവസ്ഥയിൽ...

ലോക്ഡൗൺ കാലത്ത് വീട്ടിൽ കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്തു; പ്രതിക്ക് കിട്ടിയ ശിക്ഷയിങ്ങനെ:

ലോക്ഡൗൺ കാലത്ത് വീട്ടിൽ കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്ത പ്രതിക്ക് കിട്ടിയ...

Related Articles

Popular Categories

spot_imgspot_img