മലപ്പുറം: തോളിൽ കിടന്ന കൈക്കുഞ്ഞിനെ ഉൾപ്പടെ ഏഴ് പേരെ കടിച്ച തെരുവുനായ ചത്തു. വെള്ളിയാഴ്ച വൈകിട്ടായിരുന്നു നായയുടെ ആക്രമണം നടന്നത്. ശനിയാഴ്ച രാവിലെയോടെ നായയുടെ ജഡം കണ്ടെത്തിയത്. മലപ്പുറം പുത്തനങ്ങാടി മണ്ണംകുളത്താണ് നായയെ ചത്തനിലയിൽ കണ്ടെത്തിയത്.
ഏഴ് പേരെയായിരുന്നു തെരുവ്നായ കടിച്ചത്. ആറ് മാസം പ്രായമുള്ള കുട്ടിയേയാണ് ഈ നായ ആദ്യം ആക്രമിച്ചത്. കുട്ടി അമ്മയുടെ തോളിൽ കിടക്കുകയായിരുന്നു. ഇതിന് പിന്നാലെ മറ്റുള്ളവരെയും ആക്രമിച്ചു. ഓടിനടന്ന് കടിച്ചുപരിക്കേൽപ്പിച്ച നായയെ പിന്നീട് കാണാതാവുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ കുഞ്ഞിനെ ഉൾപ്പടെ എല്ലാവരെയും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുക്കകയാണ്. ഇതിന് പിന്നാലെയാണ് നായയെ ചത്ത നിലയിൽ കണ്ടെത്തിയത്.