web analytics

പാഞ്ഞത്തിയ ബസ് ഇടിച്ച് ബൈക്ക് മറ്റൊരു ബസിനടിയിലേക്ക്; അപകടം സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിനെ മറികടക്കുന്നതിനിടെ; അപകടത്തിൽപ്പെട്ടത് കാക്കനാട് സ്വദേശി ഹരി

കൊച്ചി: അങ്കമാലി എം സി റോഡിൽ സ്വകാര്യ ബസുകൾ തമ്മിലുളള മത്സരയോട്ടത്തിനിടയിൽ അപകടം. വേങ്ങൂരിൽ ബൈക്ക് യാത്രക്കാരനെ ഇടിച്ച് മറ്റൊരു ബസിന് അടിയിലേക്ക് ഇട്ടു. എറണാകുളം കാക്കനാട് സ്വദേശി ഹരിയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റ ഇയാളെ ആശുപത്രയിൽ പ്രവേശിപ്പിച്ചു. യാത്രക്കാരനെ ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് മറ്റൊരു ബസിന്റെ അടിയിലേക്ക് കയറി. ബൈക്കിലിടിച്ച ബസ് മറ്റൊരു കാറിലും ഇടിച്ചാണു നിന്നത്. ഇന്നു രാവിലെ 11.45 നാണ് അപകടം.
അങ്കമാലി-പെരുമ്പാവൂർ റൂട്ടിലോടുന്ന ലിറ്റിൽ ഫ്ലവർ ബസ് യാത്രക്കാരെ കയറ്റുന്നതിനായി സ്‌റ്റോപ്പിൽ നിർത്തുകയായിരുന്നു. പിന്നാലെ അതിവേഗത്തിലെത്തിയ അങ്കമാലി- മുളങ്കുഴി ജീസസ് ബസ് മുന്നിലുണ്ടായിരുന്ന ബൈക്കിലും കാറിലും ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ബൈക്ക് മുൻപിലുണ്ടായിരുന്ന ബസിന് അടിയിലേക്ക് ഇടിച്ചുകയറുകയും യാത്രക്കാരൻ തെറിച്ചുവീഴുകയും ചെയ്തു. സ്റ്റോപ്പിൽ നിർത്തിയിട്ടിരുന്ന ബസിനെ മറികടക്കുന്നതിനിടെയാണു ബസ് ബൈക്കിലും മുന്നിലുണ്ടായിരുന്ന കാറിലും ഇടിച്ചത്. നാലു വാഹനങ്ങളും അങ്കമാലിയിൽ നിന്നു കാലടിയിലേക്കു പോകുകയായിരുന്നു.

spot_imgspot_img
spot_imgspot_img

Latest news

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി നേരിടാൻ ഏകോപനം അനിവാര്യം

കൊവിഡ് കാലത്തിന് ശേഷം വീണ്ടും മുഖ്യമന്ത്രിമാരുമായി യോഗം നടത്തി മോദി; പ്രതിസന്ധി...

Other news

‘കാലമാടാ കാത്തുകൊള്ളണേ’; വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന അപൂർവ ക്ഷേത്രം

‘കാലമാടാ കാത്തുകൊള്ളണേ’; വർഷത്തിൽ ഒരിക്കൽ മാത്രം തുറക്കുന്ന അപൂർവ ക്ഷേത്രം ആലപ്പുഴ: സാധാരണയായി...

ഉത്സവവുമായി ബന്ധപ്പെട്ട ഫ്ലോട്ട് കടന്നുപോകുന്നതിനിടെ കാലിൽ ചവിട്ടിയെന്ന് ആരോപിച്ച് തർക്കം; 19 കാരനെ കുത്തിക്കൊലപ്പെടുത്തി

കാലിൽ ചവിട്ടിയെന്ന് ആരോപിച്ച് തർക്കം; 19 കാരനെ കുത്തിക്കൊലപ്പെടുത്തി കൊട്ടിയം മുഖത്തലയിൽ ഉത്സവത്തോടനുബന്ധിച്ച്...

ബിഹാർ രാഷ്ട്രീയത്തിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യം

ബിഹാർ രാഷ്ട്രീയത്തിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യം പട്‌ന: രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന്...

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു

കുട്ടികളുടെ സുരക്ഷയിൽ വിട്ടുവീഴ്ചയില്ല; സ്കൂൾ ബസ് ജീവനക്കാർക്ക് പോലീസ് പരിശോധന വരുന്നു തിരുവനന്തപുരം:...

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിജിൽ വെച്ചു: നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ

കാമുകിയെ കൊന്ന് കഷണങ്ങളാക്കി ഫ്രിജിൽ വെച്ചു: നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിൽ വിശാഖപട്ടണത്തെ നടുക്കിയ...

Related Articles

Popular Categories

spot_imgspot_img