web analytics

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാനില്ല

ഗുരുവായൂർ സ്വദേശിയായ സൈനികനെ കാണാനില്ല

തൃശൂർ: പരിശീലനത്തിന് പോയ സൈനികനെ കാണാനില്ലെന്ന് പരാതി. ഗുരുവായൂർ താമരയൂർ പൊങ്ങണം വീട്ടിൽ ഫർസീൻ ഗഫൂറിനെയാണ് കാണാതായത്.

ഉത്തർപ്രദേശിലെ ബറേലിയിലേക്ക് പരിശീലനത്തിന് പോയതാണ്. പുണെയിലെ ആർമി മെഡിക്കൽ കോളജിലാണ് ഫർസീൻ ഗഫൂർ ജോലി ചെയ്‌തിരുന്നത്.

പരിശീലനത്തിനായി ബറേലിയിലേക്ക് പോകാൻ ജൂലൈ 9നാണ് ബാന്ദ്രയിൽ നിന്ന് റാംനഗർ എക്‌സ്പ്രസ് ട്രെയിനിൽ കയറിയത്. തുടർന്ന് 10-ാം തീയതി രാത്രി പത്തരയോടെ ബന്ധുക്കളെ അവസാനമായി ഫോണിൽ വിളിച്ചത്.

എന്നാൽ പിന്നീട് ഫർസീനെ ഫോണിൽ ബന്ധപ്പെടാനായില്ലെന്ന് സഹോദരൻ സാജിദ് പറയുന്നു. ബറേലിക്ക് ടിക്കറ്റ് കിട്ടാത്തതിനാൽ തൊട്ടടുത്തുള്ള ഇസ്സത്ത് നഗറിലേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്.

പരിശോധനയിൽ ഇസ്സത്ത് നഗറിലെ ടവർ ലൊക്കേഷനാണ് അവസാനമായി കാണിച്ചത്. പരിശീലന സ്ഥലത്ത് എത്തിയിട്ടില്ല എന്നാണ് വിവരം ലഭിച്ചത്.

മൂന്നു മാസം മുൻപാണ് ഫർസീൻ അവസാനമായി നാട്ടിൽ വന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. സൈനികതലത്തിലും അന്വേഷണം നടന്നു വരികയാണ്.

ബന്ധുക്കളും സുഹൃത്തുക്കളും ഫർസിനെ തിരഞ്ഞു ബറേലിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കൂടാതെ ബഹ്റൈനിലുള്ള സഹോദരനും ബന്ധുവും ഡൽഹിയിലേക്ക് തിരിച്ചിട്ടുണ്ട്.

ബന്ധുക്കൾ എൻ കെ അക്ബർ എംഎൽഎക്കും സ്ഥലം എംപിയായ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കും പരാതി നൽകി. എംഎൽഎ ഇത് സംബന്ധിച്ചു മുഖ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

Summary: A soldier from Guruvayur, Kerala, identified as Farseen Gafur from Ponganam House, Tamarayur, has been reported missing after departing for training in Bareilly, Uttar Pradesh. His family has filed a missing complaint with authorities.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും

ശരദ് പ്രസാദിനെതിരെ നടപടി; ഇന്ന് നോട്ടീസ് നൽകും തൃശൂർ: വിവാദമായ ശബ്ദ സന്ദേശം...

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി

ഏഴുവയസുകാരന് ചികിത്സ നടത്തിയത് വാട്സ്ആപ്പ് വഴി പത്തനംതിട്ട: കയ്യിൽ നീരുമായി എത്തിയ ഏഴുവയസുകാരന്...

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി!

മനുഷ്യരെ ആക്രമിക്കുന്ന വന്യമൃഗങ്ങളെ കൊന്നൊടുക്കാൻ അനുമതി! കേരളത്തിലെ മലയോര മേഖലകളിൽ വർഷങ്ങളായി തുടരുന്ന...

കര്‍ണാടകയിൽ കണ്ടെയ്നർ ട്രക്ക് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം; അത്ഭുതകരമായ രക്ഷപെടൽ നടത്തി ഗർഭിണിയും മൂന്നു വയസ്സുകാരിയും

കര്‍ണാടകയിൽ കണ്ടെയ്നർ ട്രക്ക് ഓട്ടോയിൽ ഇടിച്ച് മൂന്നുപേർക്ക് ദാരുണാന്ത്യം; അത്ഭുതകരമായ രക്ഷപെടൽ...

ഇന്ത്യയിൽ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള മരണനിരക്കിൽ വൻ വർധന; സ്ത്രീകളുടെ പ്രധാന വില്ലൻ ഈ രണ്ടു രോഗങ്ങൾ

ഇന്ത്യയിൽ വിട്ടുമാറാത്ത രോഗങ്ങൾ മൂലമുള്ള മരണനിരക്കിൽ വൻ വർധന; സ്ത്രീകളുടെ പ്രധാന...

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു

പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ കാർ കത്തിനശിച്ചു; ആറു പേർക്ക് പൊള്ളലേറ്റു. ഇടുക്കി എഴുകുംവയലിൻ...

Related Articles

Popular Categories

spot_imgspot_img