ഒക്ടോബർ ആദ്യം നേച്ചർ കമ്മ്യൂണിക്കേഷനിൽ പ്രസിദ്ധീകരിച്ച ട്രസ്റ്റഡ് സോഴ്‌സ് റിപ്പോർട്ട് അനുസരിച്ച് ഗവേഷകർ പുതിയൊരു രുചികൂടി കണ്ടെത്തിയിരിക്കുന്നു. “കയ്പ്പും ഉപ്പും അൽപ്പം പുളിയും” എന്ന് ഗവേഷകർ വിശേഷിപ്പിക്കുന്ന ഈ രുചി മനുഷ്യരാശിയുടെ ആരോഗ്യത്തിൽ വലിയൊരു കുതിപ്പ് നടത്തുന്നതാണ്. ശക്തമായ സംവേദനം സൃഷ്ടിക്കുന്ന ഈ രുചി അമോണിയം ക്ളോറൈഡിനോട് സാദൃശ്യമുള്ളതാണെന്നു ഗവേഷകർ പറയുന്നു. അമോണിയം ക്ലോറൈഡ് ഒരു രുചി സംവേദനം ഉണ്ടാക്കുന്നുവെന്ന് പണ്ടേ അറിയപ്പെട്ടിരുന്നു, എന്നിരുന്നാലും, നമ്മുടെ രുചി മുകുളങ്ങൾ അതിനോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് അന്വേഷിക്കുന്ന ആദ്യ പഠനമാണിത്.
റിപ്പോർട്ട് അനുസരിച്ച്, അമോണിയം ക്ലോറൈഡ് നമ്മുടെ കോശങ്ങളിലെ റിസപ്റ്ററുകൾ സജീവമാക്കുന്നു, അത് ഉപ്പും പുളിയും ഉള്ള രുചികൾ കണ്ടെത്തുന്നു. മൌണ്ട് സിനായ് സ്‌കൂൾ ഓഫ് മെഡിസിനിലെ ന്യൂറോ സയൻസ് അസോസിയേറ്റ് പ്രൊഫസറും ഷുഗർലെസിന്റെ രചയിതാവുമായ നിക്കോൾ അവീന, പിഎച്ച്‌ഡി പറയുന്നത് അമോണിയ രുചിക്കാനുള്ള കഴിവ് മനുഷ്യന്റെ ആരോഗ്യ സംരക്ഷണത്തിൽ വലിയ പങ്കു വഹിക്കും എന്നാണ്. “ഈ രുചി കണ്ടെത്താനും അത് ഒഴിവാക്കാനുമുള്ള കഴിവ് നേടുന്നതോടെ മനുഷ്യർ കേടായ മാംസമോ മത്സ്യമോ ഉപയോഗിക്കുന്നത് ഒഴിവാക്കാനാവും.
അമോണിയം രുചികോശങ്ങളെ എങ്ങനെ സജീവമാക്കുന്നു എന്ന് നിർണ്ണയിക്കാൻ, ഗവേഷകർ സംസ്ക്കരിച്ച മനുഷ്യകോശങ്ങളെ അമോണിയം ക്ളോറൈഡുമായി സമ്പർക്കം പുലർത്താൻ അനുവദിച്ചു. നമ്മുടെ പുളി തിരിച്ചറിയുന്ന രുചി കോശങ്ങളിൽ കാണുന്ന ഒരു തരം റിസപ്റ്ററായ പ്രോട്ടീൻ ഒട്ടോപെട്രിൻ 1 (OTOP1) എന്നറിയപ്പെടുന്ന ഒരു പ്രത്യേക പ്രോട്ടോൺ ചാനൽ ഈ മാംസത്തിന്റെ സാൻനിധ്യത്തിൽ സജീവമാകുന്നതായി കണ്ടെത്തി. OTOP1 റിസപ്റ്ററുകൾ ഇല്ലാത്ത എലികൾ അമോണിയം ക്ലോറൈഡിനോട് പ്രതികരിക്കുന്നില്ലെന്ന് അവർ കണ്ടെത്തി, അതേസമയം OTOP1 റിസപ്റ്ററുകളുള്ള എലികൾ ഈ അമോണിയം ക്ലോറൈഡുള്ള ഭക്ഷണം ഒഴിവാക്കി. അമോണിയം ക്ലോറൈഡിന്റെ രുചി കണ്ടെത്താൻ മനുഷ്യരെ സഹായിക്കുന്നതിന് OTOP1 റിസപ്റ്ററുകൾ അത്യാവശ്യമാണെന്ന് ഇത് തെളിയിക്കുന്നു.
അപകടകരമായ ഭക്ഷണങ്ങൾ ഒഴിവാക്കാൻ നമ്മുടെ രുചിബോധം നമ്മെ സഹായിക്കുന്നു എന്നറിയാമല്ലോ. രുചി മുകുളങ്ങൾ, രുചി അനുഭവിക്കാനും എന്താണ് കഴിക്കേണ്ടതെന്ന് തീരുമാനിക്കാനും നമ്മെ സഹായിക്കുന്നു. നമ്മുടെ രുചി റിസപ്റ്ററുകൾ സജീവമാകുമ്പോൾ, അവ നമ്മുടെ തലച്ചോറിലേക്ക് സന്ദേശങ്ങൾ അയയ്ക്കുന്നു, അത് രുചി മനസ്സിലാക്കാനും അതിനനുസരിച്ച് പ്രതികരിക്കാനും സഹായിക്കുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ, ഭക്ഷണം നല്ലതാണോ, അത് അപകടകരമാണോ, കൂടുതൽ വേണോ, അല്ലെങ്കിൽ അത് ഒഴിവാക്കണോ എന്ന് നമുക്ക് തീരുമാനിക്കാനാവും. മനുഷ്യന്റെ രുചി കോശങ്ങളും റിസപ്റ്ററുകളും വിവിധ വസ്തുക്കളോട് എങ്ങനെ പ്രതികരിക്കുന്നുവെന്ന് തിരിച്ചറിയാൻ ഈ പഠനങ്ങൾ നമ്മെ സഹായിക്കും. മാത്രമല്ല, ചീത്തയായ ഭക്ഷണങ്ങൾ ഒഴിവാക്കാനും ഇത് നമ്മെ സഹായിക്കും.