തൃശ്ശൂരിൽ പാതിരാത്രി പള്ളി ഭണ്ഡാരവും കടകളും കുത്തിത്തുറന്ന് കവർച്ച നടത്തി പെൺകുട്ടി ഉൾപ്പെടെയുള്ള ആറംഗസംഘം. രണ്ടു ബൈക്കുകളിൽ ആയാണ് സംഘം എത്തിയത്. ഇവരിൽ ഒരാൾ പെൺകുട്ടിയാണെന്ന് സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്. ആയുധങ്ങളുമായി കവർ ചെക്ക് എത്തിയ ഇവർ നിമിഷങ്ങൾക്കുള്ളിൽ കൃത്യം നടത്തി മടങ്ങി. മോഷണം നടത്തിയവർ ചെറുപ്പക്കാരാണ്. വഴിയരികിലുള്ള കപ്പേളകളുടെ ഭണ്ഡാരങ്ങളും കടകളും കുത്തിത്തുറന്നാണ് സംഘം കവർച്ച നടത്തിയത്. പുലർച്ചെ 3:00 മണിയോടെ എത്തിയ സംഘം മാമ്പ്ര പൈൻകാവ് കപ്പളയുടെ ഭണ്ഡാരവും സമീപത്തുള്ള കടയും കുത്തിത്തുറന്നു. കടയിൽ നിന്നും 15,000 ത്തോളം രൂപയുടെ സാധനങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഭണ്ഡാരത്തിൽ നിന്നും എത്ര രൂപ പോയി എന്നതിൽ വ്യക്തതയില്ല. മോഷ്ടാക്കളെ തിരിച്ചറിയാൻ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.