web analytics

ഈ വാക്സിൻ ഒറ്റ ഡോസ് മതി; ക്യാൻസറിനെ ഫലപ്രദമായി തടയാൻ

കൊച്ചി :സ്ത്രീകളിലെ സെർവിക്കൽ ക്യാൻസർ തടയുന്നതിനായി വികസിപ്പിച്ചെടുത്ത എച്ച്പിവി വാക്സിൻ ഒരു ഡോസ് കൊണ്ടുതന്നെ ക്യാൻസറിനെ ഫലപ്രദമായി തടയാൻ സജ്ജമാണെന്ന് ക്യാൻസർ സ്ക്രീനിങ് ഗ്രൂപ്പ് മുൻ മേധാവിയും ലോകാരോഗ്യ സംഘടനയുടെ ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച് ഓൺ ക്യാൻസർ സ്പെഷ്യൽ അഡ്വൈസറുമായ ഡോ. ആർ ശങ്കരനാരായണൻ പറഞ്ഞു.

കൊച്ചി ക്രൗൺ പ്ലാസയിൽ നടക്കുന്ന അസോസിയേഷൻ ഓഫ് ഗൈനക്കോളജിക് ഓങ്കോളജിസ്റ്റ്സ് ഓഫ് ഇന്ത്യയുടെ (AGOICON) 31-ാമത് വാർഷിക സമ്മേളനത്തിലെ പ്രത്യേക സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
25 വയസ്സിന് മുകളിലുള്ള വിവാഹിതരായ സ്ത്രീകളിൽ നടത്തിയ പഠനത്തിൽ വാക്സിൻ സ്വീകരിച്ച സ്ത്രീകളിൽ ​ഗർഭാശയ അർബുദം വരാനുള്ള സാധ്യത കുറവാണെന്ന് കണ്ടെത്തി.

സെർവിക്കൽ ക്യാൻസർ തടയാനുള്ള ഫലപ്രദമായ വാക്‌സിനേഷൻ ആണ് എച്ച്പിവി വാക്സിനേഷൻ. ഈ അണുബാധയോടൊപ്പം വജൈനൽ ക്യാൻസർ, വൽവാ ക്യാൻസർ, എനൽ ക്യാൻസർ, പിനൈൽ ക്യാൻസർ, ഓറൽ ആൻഡ് ഓറോഫാരിങ്കയൽ ക്യാൻസർ തുടങ്ങി എട്ടോളം ക്യാൻസറുകൾ എച്ച്പിവി വാക്സിനേഷൻ കൊണ്ട് തടയാനാകും.

രണ്ടുദിവസമായി നടക്കുന്ന സമ്മേളനത്തിൽ ഗൈനക്കോളജിക്കൽ ഓങ്കോളജിയിലെ പുരോഗതികൾ ചർച്ച ചെയ്യാൻ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ വിദഗ്ധർ പങ്കെടുക്കുന്നുണ്ട്.
റോബോട്ടിക് ശസ്ത്രക്രിയകൾ, പ്രിവൻ്റീവ് ഓങ്കോളജി, കോൾപോസ്കോപ്പി എന്നിവയിൽ നടക്കുന്ന പ്രത്യേക ശിൽപശാലകൾ സമ്മേളനത്തിന്റെ ഭാഗമാകും. സൈറ്റോറിഡക്റ്റീവ് സർജറി, ലിംഫ് നോഡ് ഡിസെക്ഷൻ, റിസ്‌ക് റിഡക്ഷൻ ഹിസ്റ്റെരെക്ടമി തുടങ്ങിയ ശസ്ത്രക്രിയാ സാങ്കേതിക വിദ്യകളെക്കുറിച്ചുള്ള സെഷനുകളും സമ്മേളനത്തിന്റെ ഭാഗമാണ്. ഡിസംബർ 8ആം തീയതി സമാപിക്കും.

spot_imgspot_img
spot_imgspot_img

Latest news

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി...

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ പ്രതിഷേധവുമായി സഹയാത്രികർ

കരഞ്ഞു പറഞ്ഞിട്ടും കേട്ടില്ല; രാത്രി വിദ്യാർഥിനികളെ സ്റ്റോപ്പിൽ ഇറക്കാതെ കെഎസ്ആർടിസി; ജീവനക്കാർക്കെതിരെ...

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും

പോറ്റിയെ കേറ്റിയ വമ്പൻമാർ കുടുങ്ങുമോ? ശബരിമല സ്വർണക്കൊള്ള ഇഡി അന്വേഷിക്കും ശബരിമലയിലെ സ്വർണക്കൊള്ളയുമായി...

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി

പിണറായി സർക്കാരിന് വൻ തിരിച്ചടി; എലപ്പുള്ളി ബ്രൂവറി അനുമതി റദ്ദാക്കി ഹൈക്കോടതി പാലക്കാട്...

Other news

ഏറ്റവും വലിയ ‘തലവേദന’ ക്യാപ്റ്റൻ തന്നെ; സഞ്ജു തുടരുമോ? ടി20 ലോകകപ്പ് ടീമിനെ ഇന്നറിയാം

ഏറ്റവും വലിയ 'തലവേദന' ക്യാപ്റ്റൻ തന്നെ; സഞ്ജു തുടരുമോ? ടി20 ലോകകപ്പ്...

താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ; തണുത്ത് വിറച്ച് മൂന്നാർ: സഞ്ചാരികളുടെ ഒഴുക്ക്

താപനില പൂജ്യം ഡിഗ്രി സെൽഷ്യസിൽ; തണുത്ത് വിറച്ച് മൂന്നാർ ഇടുക്കി: ശൈത്യകാലത്തിന്റെ...

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബെറിഞ്ഞ് കത്തിയാക്രമണം; മൂന്ന് മരണം, അക്രമി കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു

മെട്രോ സ്റ്റേഷനുകളിൽ പുക ബോംബെറിഞ്ഞ് കത്തിയാക്രമണം; മൂന്ന് മരണം, അക്രമി കെട്ടിടത്തിൽ...

ശ്രീനിയുടെ മൃതദേഹം വീട്ടിലെത്തിച്ചു: എറണാകുളം ടൗണ്‍ഹാളില്‍ പൊതുദര്‍ശനം; സംസ്‌കാരം നാളെ

കൊച്ചി: നര്‍മത്തിലൂടെ ജീവിതത്തിന്റെ കയ്പും മധുരവും വെള്ളിത്തിരയില്‍ പകര്‍ത്തിയ മലയാള സിനിമയുടെ...

കോഴിക്കോട് നാടിനെ നടുക്കിയ കൊലപാതകം: ആറു വയസ്സുള്ള മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ

കോഴിക്കോട് ആറു വയസ്സുള്ള മകനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി അമ്മ കോഴിക്കോട് ∙...

മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ; ശ്രീലങ്കൻ സ്വദേശി പിടിയിൽ

മെറ്റാ ഗ്ലാസ് ധരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ; ശ്രീലങ്കൻ സ്വദേശി പിടിയിൽ തിരുവനന്തപുരം: പത്മനാഭസ്വാമി...

Related Articles

Popular Categories

spot_imgspot_img