ആംസ്റ്റര്‍ഡാം: കടുത്ത മത്സരങ്ങൾക്കൊടുവിൽ കളി പെനാൽറ്റിയിലേക്ക് കടക്കുന്നത് പുതുമയുള്ള കാര്യമല്ല.A rare penalty shootout in a European club clash
യൂറോപ്യന്‍ ക്ലബ് പോരാട്ടത്തില്‍ അപൂര്‍വമായൊരു പെനാല്‍റ്റി ഷൂട്ടൗട്ട് റെക്കോര്‍ഡിന് സാക്ഷികളായി മാറിയിരിക്കുകയാണ് ഫുട്‌ബോള്‍ ലോകം.
നെതര്‍ലന്‍ഡ്‌സ് വമ്പന്‍മാരായ അയാക്‌സ് ആംസ്റ്റര്‍ഡാമും ഗ്രീസ് കരുത്തരായ പനതിനായികോസും തമ്മിലുള്ള മത്സരത്തിന്റെ ഫലം നിര്‍ണയിക്കാന്‍ എടുത്തത് 34 പെനാല്‍റ്റി കിക്കുകള്‍!
യൂറോപ്പ ലീഗ് മൂന്നാം യോഗ്യതാ റൗണ്ട് പോരിലാണ് ഈ അപൂര്‍വ റെക്കോര്‍ഡിന്റെ പിറവി.
മത്സരത്തില്‍ അയാക്‌സ് 13-12 എന്ന സ്‌കോറിനു വിജയം സ്വന്തമാക്കി. ഒരു യുവേഫ പോരാട്ടത്തില്‍ ഇത്രയും പെനാല്‍റ്റി കിക്കുകള്‍ എടുക്കേണ്ടി വന്നത് ചരിത്രത്തില്‍ ആദ്യം.
ആദ്യ പാദ പോരാട്ടത്തില്‍ അയാക്‌സ് 1-0ത്തിനു വിജയിച്ചപ്പോള്‍ രണ്ടാം പാദത്തില്‍ പനതിനായികോസ് ഒരു ഗോളിനു മുന്നിലെത്തിയതോടെ മത്സരം 1-1 അഗ്രഗേറ്റില്‍ മുന്നേറി.
മത്സരം 1-0ത്തിനു ജയിക്കാമെന്ന നിലയില്‍ അയാക്‌സ് നീങ്ങവെയാണ് 89ാം മിനിറ്റില്‍ പനതിനായികോസ് സമനില പിടിച്ച് മത്സരം നീട്ടിയത്.