web analytics

കല്യാണം മുടക്കാനുണ്ടോ? വരുന്നത് പ്രൊഫഷണൽ കല്യാണം മുടക്കികൾ; ഇടി കിട്ടിയാൽ പ്രത്യേക ചാർജ് നൽകണം; ഡിസംബർ വരെ ഫുൾ ബുക്കിംഗ് ആണ്

കാശെടുത്ത് വീശിയാൽ കല്യാണം മുടക്കിത്തരാനായി തയാറായി ഇറങ്ങിയിരിക്കുകയാണൊരു പ്രൊഫഷണൽ വെഡ്ഡിങ് ഡിസ്ട്രോയർ. സ്പെയിനിൽ നിന്നുള്ള എണസ്റ്റോ റെയിനേഴ്സ് വേരിയ ആണ് പുതിയ പ്രൊഫഷൻ ആരംഭിച്ചിരിക്കുന്നത്.A professional wedding destroyer is ready to destroy the wedding if the money is thrown away.

സമൂഹമാധ്യമങ്ങളിലൂടെ ഇക്കാര്യം പങ്കു വച്ചതിനു പുറമേ നിരവധി വധൂ വരന്മാരാണ് വിവാഹം മുടക്കാനായി തന്നെ സമീപിച്ചതെന്ന് വേരിയ പറയുന്നു. ചുരുക്കി പറഞ്ഞാൽ ഇഷ്ടം പോലെ വിവാഹങ്ങളാണ് വേരിയയ്ക്ക് ഈ വർഷം തന്നെ മുടക്കാനുള്ളത്.

നിശ്ചയിച്ച വിവാഹത്തെക്കുറിച്ച് നിങ്ങൾക്ക് സംശയങ്ങളുണ്ടോ? വിവാഹത്തിനോട് താത്പര്യ കുറവുണ്ടോ ? എങ്ങനെ വിവാഹം മുടക്കുമെന്ന് അറിയാതെ വിഷമിക്കുകയാണോ ? എങ്കിൽ നിങ്ങളുടെ വിവാഹം മുടക്കാൻ ഞാനുണ്ട് എന്നാണ് ആദ്യം വേരിയ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.

ഞെട്ടിക്കുന്ന പ്രതികരണമാണ് ആദ്യ പോസ്റ്റിനു തന്നെ ലഭിച്ചത്. നിരവധി സ്ത്രീകളും പുരുഷന്മാരും വിവാഹം മുടക്കാനായി തന്നെ സമീപിച്ചു. അതോടെ ഇതൊരു പ്രൊഫഷൻ ആയി തീരുമാനിക്കുകയായിരുന്നുവെന്ന് വേരിയ.

വിവാഹം നടക്കുന്ന വേദിയും സമയവും അറിയിച്ച് 500 യൂറോയും ( 47,000 രൂപ) നൽകിയാൽ മതി. ബാക്കി കാര്യമെല്ലാം വേരിയ നോക്കിക്കോളും.

ചിലപ്പോൾ വരന്‍റെയോ വധുവിന്‍റെയോ കാമുകിയോ കാമുകനോ ആയി വേരിയ എത്തും. പണം നൽകിയ ആളെ വിളിച്ച് സ്ഥലം വിടും.

കുടുംബാംഗങ്ങൾ ഇടപെട്ടാൽ നല്ല ഇടിയും കൊടുക്കും. പക്ഷേ ഓരോ ഇടിക്കും പ്രത്യേക കാശ് കൊടുക്കണമെന്നു മാത്രം. ഈ ഡിസംബർ വരെ ഫുൾ തിരക്കിലാണെന്ന് വേരിയ പറയുന്നു.

spot_imgspot_img
spot_imgspot_img

Latest news

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ്

പണിമുടക്കി ഇന്‍കം ടാക്‌സ് വെബ്‌സൈറ്റ് 2024-25 സാമ്പത്തിക വർഷത്തേക്കുള്ള ആദായനികുതി റിട്ടേൺ (ഐടിആർ)...

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ

സ്ഥിരം മദ്യപാനികളുടെ 20രൂപ കളികൾ തിരുവനന്തപുരം: കേരളത്തിൽ മദ്യവിൽപ്പനയ്ക്കായി പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച ‘പ്ലാസ്റ്റിക്...

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല

അമ്മയ്ക്ക് ചെലവിന് പണം നൽകിയില്ല കാസർകോട്: അമ്മയ്ക്ക് ചെലവിന് നൽകാത്തതിന്റെ പേരിൽ മകനെ...

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ

ശബരിമല പ്രക്ഷോഭം: 6000 കേസ്, 12912 പ്രതികൾ പത്തനംതിട്ട: ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട്...

Other news

ആര്‍ദ്രകേരളം പുരസ്‌കാരത്തിന് സംസ്ഥാന തലത്തില്‍ ഒന്നാമതെത്തി ഇടുക്കി ജില്ലാ പഞ്ചായത്ത്

ആര്‍ദ്രകേരളം പുരസ്‌കാരത്തിന് സംസ്ഥാനതലത്തില്‍ ഒന്നാമതെത്തി ഇടുക്കി ജില്ലാ പഞ്ചായത്ത് ആരോഗ്യമേഖലയില്‍ മികച്ച പ്രവര്‍ത്തനങ്ങള്‍...

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും

ബിൽജിത്തിൻ്റെ ഹൃദയം ഇനി  പതിമൂന്നുകാരിയിൽ മിടിക്കും കൊച്ചി: അങ്കമാലി സ്വദേശി ബിൽജിത്തിൻ്റെ (18)...

ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു

ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു ആലപ്പുഴ: ചിത്തിര കായലിൽ ഹൗസ് ബോട്ടിന് തീപിടിച്ചു....

‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’

‘ഇന്ത്യ-അമേരിക്ക ബന്ധത്തില്‍ തീരുവ വിള്ളലുണ്ടാക്കി’ ഇന്ത്യക്ക് മേൽ ഏര്‍പ്പെടുത്തിയ ഇരട്ട തീരുവ ഇരുരാജ്യങ്ങളും...

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ

കലാപം തുടങ്ങി 864 ദിവസങ്ങൾക്കുശേഷം മോദി ഇന്ന് മണിപ്പൂരിൽ ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി...

മോഹന്‍ലാല്‍ വരെ സിനിമ തുടങ്ങുമ്പോള്‍ മദ്യപാനമാണ്

മോഹന്‍ലാല്‍ വരെ സിനിമ തുടങ്ങുമ്പോള്‍ മദ്യപാനമാണ് ആലപ്പുഴ: സെന്‍സര്‍ ബോര്‍ഡിലുള്ളവര്‍ മദ്യപിച്ചിരുന്നാണ് സെന്‍സറിങ്...

Related Articles

Popular Categories

spot_imgspot_img