ശൗചാലയമെന്ന് കരുതി കയറാൻ ശ്രമിച്ചത് കോക്പിറ്റിൽ
ബെംഗളൂരു : വിമാനത്തിൻ്റെ കോക്പിറ്റിൽ പ്രവേശിക്കാൻ ശ്രമിച്ച യാത്രക്കാരൻ അറസ്റ്റിൽ. ബെംഗളൂരുവിൽ നിന്ന് വാരണാസിയിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിലാണ് സംഭവം.
ശൗചാലയം തിരയുന്നതിനിടെ അബദ്ധത്തിൽ കോക്പിറ്റിനടുത്തേക്ക് എത്തുകയായിരുന്നു എന്നാണ് യാത്രക്കാരൻ പറഞ്ഞത്.
സംഭവത്തിൽ ഇയാളെയും കൂടെ ഉണ്ടായിരുന്ന എട്ട് യാത്രക്കാരെയും സിഐഎസ്എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിൽ എടുത്തതായും ചോദ്യം ചെയ്തത് വരുന്നതായും എയർ ഇന്ത്യ വക്താവ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാവിലെ എട്ടുമണിക്ക് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് രാവിലെ 10:30 ന് വാരണാസിയിൽ ലാൻഡ് ചെയ്ത IX1086 വിമാനത്തിലാണ് സംഭവം നടന്നത്.
വിമാനം വാരണാസിയിൽ ഇറങ്ങിയ ശേഷം യാത്രക്കാരൻ കോക്പിറ്റിന് സമീപമെത്തി അകത്തേക്ക് കടക്കാൻ ശ്രമിക്കുകയായിരുന്നു.
സംഭവം കണ്ട വിമാനത്തിലെ ജീവനക്കാർ ഉടൻ തന്നെ ഇയാളെ തടഞ്ഞു നിർത്തുകയായിരുന്നു. കോക്പിറ്റില്‍ കടക്കാന്‍ ശ്രമിച്ചയാളുടെ കൂടെയുണ്ടായിരുന്നവരെ ചോദ്യം ചെയ്തതില്‍ നിന്ന് ഇയാള്‍ ആദ്യമായാണ് വിമാനത്തില്‍ യാത്ര ചെയ്യുന്നതെന്ന് മനസിലാക്കാന്‍ സാധിച്ചുവെന്നും എയര്‍ ഇന്ത്യ വക്താവ് അറിയിച്ചു.
അറിവില്ലായ്മ മൂലമാണ് ഇങ്ങനെ സംഭവിച്ചതെന്നും ഇയാളില്‍നിന്ന് വിമാനത്തിന് യാതൊരു സുരക്ഷാ ഭീഷണിയും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നിരുന്നാലും സിഐഎസ്എഫ് ഈ വിഷയത്തില്‍ അന്വേഷണം തുടരുകയാണ്.
എല്ലാ വിമാനങ്ങളുടെയും കോക്പിറ്റ് വാതിലുകള്‍ പാസ്‌വേര്‍ഡ് ഉപയോഗിച്ച് സുരക്ഷിതമാക്കിയവയാണ്.
പാസ്‌വേര്‍ഡ് ക്യാപ്റ്റനും ജീവനക്കാര്‍ക്കും മാത്രം അറിയാവുന്ന തരത്തിലാണ് സജ്ജമാക്കിയിരിക്കുന്നത്.
അകത്തേക്ക് കടക്കാന്‍ ശ്രമിച്ച യാത്രക്കാരന് ഇത്തരത്തിലുള്ള പാസ്‌വേര്‍ഡ് നല്‍കാന്‍ ശ്രമിച്ചിട്ടില്ലയെന്നും ഒരുപക്ഷേ വാതിലിന് പാസ്‌വേര്‍ഡ് സംരക്ഷണം ഇല്ലായിരുന്നുവെങ്കില്‍ യാത്രക്കാരന് കോക്പിറ്റില്‍ പ്രവേശിക്കാന്‍ സാധിക്കുമായിരുന്നു എന്നും എയര്‍ ഇന്ത്യ വക്താവ് കൂട്ടിച്ചേർത്തു.
ലാൻഡിംഗ് ഗിയറിൽ ഒളിച്ച് 13കാരൻ ഡൽഹിയിലെത്തി
ന്യൂഡൽഹി: വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിനുള്ളിൽ ഒളിച്ച് അഫ്ഗാനിൽ നിന്നും പതിമൂന്നുകാരൻ ഇന്ത്യയിലെത്തി.
അഫ്ഗാനിസ്ഥാന്റെ എയർലൈൻസായ കാം എയറിന്റെ വിമാനത്തിലെ ലാൻഡിംഗ് ഗിയറിനുള്ളിൽ ഒളിച്ചാണ് ബാലൻ സാഹസികമായി ഇന്ത്യയിലെത്തിയത്വെറും 13 വയസ്സുള്ള ഒരു അഫ്ഗാൻ ബാലൻ, കാബൂളിൽ നിന്ന് പറന്ന കാം എയർലൈൻസിന്റെ വിമാനത്തിലെ ലാൻഡിംഗ് ഗിയറിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു.
വിചിത്രമായും അത്ഭുതകരമായും, ബാലൻ 94 മിനിറ്റ് നീണ്ടുനിന്ന ആകാശയാത്രയ്ക്ക് ശേഷം ജീവനോടെ രക്ഷപ്പെട്ടു.
സംഭവത്തിന്റെ തുടക്കംകാബൂളിൽ നിന്ന് ഡൽഹിയിലേക്കുള്ള RQ-4401 വിമാനത്തിലാണ് സംഭവം നടന്നത്.
രാവിലെ 11:10ഓടെ വിമാനം ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ, വീൽ അറയിൽ നിന്ന് പുറത്തേക്ക് വന്ന ബാലനെ സുരക്ഷാ ഉദ്യോഗസ്ഥർ കണ്ടു.
പരുങ്ങലോടെ നടക്കുന്ന ബാലനെ കണ്ട CISF (Central Industrial Security Force) ഉടൻ പിടികൂടി.പരമ്പരാഗത അഫ്ഗാൻ വേഷമായ കുർത്ത ധരിച്ചിരുന്നതിനാൽ ഏത് ദേശക്കാരനാണെന്ന തിരിച്ചറിയാൻ എളുപ്പമായി ഉദ്യോഗസ്ഥർക്ക് എളുപ്പമായി.
ലക്ഷ്യം ഇറാൻ ആയിരുന്നുബാലന്റെ ലക്ഷ്യം ഇന്ത്യയല്ലായിരുന്നു. ഇറാനിലേക്കു പോകാനാണ് കുട്ടി ഉദ്ദേശിച്ചത്.
എന്നാൽ കാം എയർലൈൻസ് വിമാനത്തിന്റെ ലാൻഡിംഗ് ഗിയറിനുള്ളിൽ ഒളിച്ചു.30,000 അടി ഉയരത്തിൽ പറക്കുന്ന വിമാനത്തിന്റെ ചക്രത്തിനിടയിൽ മണിക്കൂറുകൾ കഴിയുമ്പോൾ ജീവൻ രക്ഷപ്പെടുന്നത് അസാധാരണമാണ്.
Summary: A passenger was arrested for attempting to enter the cockpit of an Air India Express flight from Bengaluru to Varanasi. The situation was brought under control, and the individual was handed over to security authorities.









