കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ഒരുപോലെ ഇഷ്ടപെടുന്ന ഒന്നാണ് നൂഡിൽസ് . ഈ മാഗി ഉപയോഗിച്ച് ഒരു അടിപൊളി വിഭവം ഉണ്ടാക്കി നോക്കിയാലോ .. രുചികരമായ നൂഡിൽ ബോൾസ് ഇനി വീട്ടിൽ ഉണ്ടാക്കാം
ആവശ്യമായ സാധനങ്ങൾ
1. മാഗി നൂഡിൽസ് – രണ്ടു കപ്പ്, വേവിച്ചത്
ഇഞ്ചി – ഒരിഞ്ചു കഷണം, പൊടിയായി അരിഞ്ഞത്
സവാള – രണ്ട്, പൊടിയായി അരിഞ്ഞത്
ചെമ്മീൻ പൊടിയായി അരിഞ്ഞത് – അരക്കപ്പ്
കൂൺ പൊടിയായി അരിഞ്ഞത് – കാൽ കപ്പ്
വറ്റൽമുളക് ചതച്ചത് – കാൽ ചെറിയ സ്പൂൺ
ഉപ്പ്, കുരുമുളകുപൊടി – പാകത്തിന്
2. മുട്ട – ഒന്ന്, അടിച്ചത്
3. വെർമിസെല്ലി – 100 ഗ്രാം
4. എണ്ണ – വറുക്കാൻ ആവശ്യത്തിന്
പാകം ചെയ്യുന്ന വിധം
∙ ഒന്നാമത്തെ ചേരുവ യോജിപ്പിച്ച് ചെറിയ ഉരുളകളാക്കിയ ശേഷം ഇഷ്ടമുള്ള ആകൃതിയിലാക്കുക.
∙ ഇതു മുട്ടയടിച്ചതിൽ മുക്കി വെർമിസെല്ലിയിൽ പൊതിഞ്ഞു ചൂടായ എണ്ണയിൽ വറുത്തു കോരി സോസിനൊപ്പം വിളമ്പാം.
Read Also : പഞ്ചാര പാലട പ്രഥമൻ ഒരു കൈ നോക്കിയാലോ