നവവധു ഭർതൃവീട്ടിൽ മരിച്ച നിലയിൽ
കാസർകോട്: നവവധുവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർഗോഡ് അരമങ്ങാനം ആലിങ്കാൽതൊട്ടിയിൽ വീട്ടിൽ രഞ്ജേഷിന്റെ ഭാര്യ കെ.നന്ദനയാണ് (21) മരിച്ചത്.
ഞായറാഴ്ച ഉച്ചയ്ക്കു ആണ് സംഭവം. ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ ആണ് നന്ദനയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ഏപ്രിൽ 26ന് ആയിരുന്നു നന്ദനയുടെ വിവാഹം നടന്നത്.
രഞ്ജേഷിന്റെയും നന്ദനയുടെയും പ്രണയവിവാഹമായിരുന്നു. പെരിയ ആയംപാറ വില്ലാരംപെതിയിലെ കെ.രവിയുടെയും സീനയുടെയും ഏകമകളാണ്. ഇന്നു രാവിലെ നന്ദന താൻ മരിക്കാൻ പോവുകയാണെന്ന ഫോൺ സന്ദേശം അമ്മയുടെ ഫോണിലേക്ക് അയച്ചിരുന്നു.
സന്ദേശം ലഭിച്ചയുടൻ ഭർതൃവീട്ടുകാരെ ഇക്കാര്യം അറിയിച്ചു. തുടർന്ന് മുട്ടിയിട്ടും തുറക്കാത്തതിനാൽ വീട്ടുകാർ വാതിൽ പൊളിച്ച് അകത്തു കയറിയപ്പോഴാണു മരിച്ചനിലയിൽ കണ്ടെത്തിയത്.
സംഭവത്തിൽ മേൽപറമ്പ് പൊലീസ് കേസെടുത്തു. ആർഡിഒ ബിനു ജോസഫ്, എസ്ഐ കെ.എൻ.സുരേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടത്തി. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കാസർകോട് ജനറൽ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്.
കോൽക്കളിക്കിടെ 45കാരൻ കുഴഞ്ഞുവീണു മരിച്ചു
തൃശൂർ: നബിദിന പരിപാടിയിലെ കോൽക്കളിക്കിടയിൽ 45 വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു. തൃശൂർ എരുമപ്പെട്ടി ആദൂരിലാണ് ദാരുണ സംഭവം നടന്നത്. ആദൂർ ചുള്ളിയിൽ ഗഫൂറാണ് മരിച്ചത്.
ഇന്ന് പുലർച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. നബിദിന ആഘോഷ പരിപാടികളുടെ ഭാഗമായി ആദൂർ മദ്രസയിൽ നടന്ന കോൽക്കളിയിൽ കളിച്ച് കൊണ്ടിരിക്കുന്ന സമയത്ത് ഗഫൂർ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.
ഹൃദയാഘാതത്തെ തുടർന്നാണ് മരണമെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇദ്ദേഹം നേരത്തെ പ്രവാസിയായിരുന്നു. നിലവിൽ ആദൂരിൽ പലചരക്ക് വ്യാപാര സ്ഥാപനം നടത്തുകയായിരുന്നു. കബറടക്കം ഇന്ന് വൈകിട്ട് 4 30ന് ആദൂർ ജുമാ മസ്ജിദിൽ നടന്നു.
ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിച്ച് മരക്കൊമ്പിൽ സുരക്ഷിതമാക്കി; പിന്നാലെ ഒഴുക്കിൽപ്പെട്ടു മുത്തശ്ശിക്ക് ദാരുണാന്ത്യം
ഇടുക്കി ജില്ലയിലെ നെല്ലിമറ്റം കണ്ണാടിക്കോട് കുടമുണ്ട പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട കൊച്ചുമകനെ രക്ഷിക്കാൻ ശ്രമിച്ച ലീല (56) ഒഴുക്കിൽപ്പെട്ടു മരിച്ചു. ചാമക്കാട്ട് സി.സി. ശിവന്റെ ഭാര്യയാണ്.
അപകടം ശനിയാഴ്ച വൈകീട്ട് കണ്ണാടിക്കോട് കോഴിപ്പാറ തടയണത്തിന് സമീപം നടന്നു. അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായ അദ്വൈത്, ലീലയുടെ മകളുടെ മകൻ, കുളിക്കുന്നതിനിടെ ഒഴുക്കിൽപെട്ടു.
ഉടൻ തന്നെ മുത്തശ്ശി ലീല കൊച്ചുമകനെ രക്ഷിക്കാൻ ചാടി. അവസാനമായി 200 മീറ്ററോളം താഴെ അദ്വൈതിനെ പിടിച്ചു മരക്കൊമ്പിൽ സുരക്ഷിതമാക്കി. എന്നാൽ, അതിനിടെ ലീല ഒഴുക്കിൽപ്പെട്ട് കാണാതായി.
മരക്കൊമ്പിൽ പിടിച്ചുകിടന്ന അദ്വൈതിന്റെ നിലവിളി കേട്ടെത്തിയത് പത്താം ക്ലാസ് വിദ്യാർത്ഥി യു.എസ്. മുഹമ്മദ് ഫയാസ്.
ധൈര്യമായി അദ്ദേഹം പുഴയിലേക്കിറങ്ങി കുട്ടിയെ കരയ്ക്കെത്തിച്ചു. ഈ ധീരമായ ഇടപെടലാണ് അദ്വൈതിന്റെ ജീവൻ രക്ഷിച്ചത്
ലീലയുടെ മൃതദേഹം പിന്നീട് 500 മീറ്റർ താഴെ ചാത്തക്കുളം ഭാഗത്ത് നാട്ടുകാർ കണ്ടെത്തി. ഉടൻ തന്നെ മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
ലീലയുടെ മക്കൾ: ആര്യമോൾ, ആതിരമോൾ, അഭിജിത്ത്. മരുമകൻ: അനീഷ്. പോസ്റ്റ്‌മോർട്ടത്തിനുശേഷം ഞായറാഴ്ച വീട്ടുവളപ്പിൽ സംസ്കാരം നടത്തുമെന്ന് കുടുംബം അറിയിച്ചു.
Summary: A newlywed woman was found hanging at her husband’s residence in Alinkalthotti, Aramangalam, Kasaragod. The deceased has been identified as K. Nandana (21), wife of Ranjesh. The incident occurred on Sunday afternoon.









