അർജുൻ അശോകൻ്റെ ‘തലവര’ ആഗസ്റ്റ് 15ന്
മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമ്മിക്കുന്ന അർജുൻ അശോകന്റെ ഏറ്റവും പുതിയ ചിത്രം ‘തലവര’യുടെ പുതിയ പോസ്റ്റർ പുറത്ത്. ഓഗസ്റ്റ് 15നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്.
അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന ‘തലവര’യിൽ വേറിട്ട ലുക്കിലാണ് ചിത്രത്തിൽ അർജുൻ അശോകൻ എത്തുന്നതെന്നാണ് പോസ്റ്റർ നൽകുന്ന സൂചന.
ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്റെയും മൂവിംഗ് നരേറ്റീവ്‌സിന്റെയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ രേവതി ശർമ്മയാണ് നായിക.
‘തലവര’യുടെ പോസ്റ്ററുകളും ‘കണ്ട് കണ്ട് പൂചെണ്ട് തേൻ വണ്ട് പോലെ വന്നു നിന്ന്…’ എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനവും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനകം 15 ലക്ഷത്തോളം കാഴ്ചക്കാരെ നേടിയ ഗാനം യൂട്യൂബ് ട്രെൻഡിംഗ് ലിസ്റ്റിലും ഇടം നേടിയിട്ടുണ്ട്.
അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാം മോഹൻ, ഹരീഷ് കുമാർ, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിൻ ബെൻസൺ, അശ്വത് ലാൽ, അമിത് മോഹൻ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളിൽ എത്തുന്നത്.
Summary: A new poster for Arjun Ashokan’s upcoming film Thalavara, produced by Mahesh Narayanan and Shebin Backer, has been released. The film is set to hit theatres on August 15 and promises to be a gripping thriller with Arjun in a powerful lead role.