കോഴഞ്ചേരി: കഴുത്തിൽ മഞ്ഞച്ചരട് കെട്ടിയ ശേഷം വിവാഹം കഴിഞ്ഞെന്ന് തെറ്റിധരിപ്പിച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു. 17 വയസുകാരിയായ പെൺകുട്ടിയെ 19 വയസുകാരനാണ് പീഡിപ്പിച്ചത്.
17 വയസുകാരിയെ ഇയാൾ വീട്ടിൽ കയറി പീഡിപ്പിക്കുകയായിരുന്നു. ഇയാളെ പോലീസ് പിടികൂടി. കോഴഞ്ചേരി ചെറുകോൽ പുരയിടത്തിൽ വീട്ടിൽ സിബിനെ(19)യാണ് ആറന്മുള പൊലീസാണ് അറസ്റ്റ് ചെയ്തത്.
2024 മേയ് 25-നാണ് ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിൽ വെച്ചാണ് പ്രതി പെൺകുട്ടിയുടെ കഴുത്തിൽ മഞ്ഞച്ചരട് കെട്ടിയത്. പിന്നീട് ഓഗസ്റ്റ് 18-ന് രാവിലെ കുട്ടിയുടെ വീട്ടിൽക്കയറി പീഡിപ്പിച്ചു.
ശിശുക്ഷേമസമിതിയിൽ നിന്ന് വിവരം ലഭിച്ചത്തിന്റെ അടിസ്ഥാനത്തിൽ വനിതാ സെൽ എസ്.ഐ. വി.ആശ, കോന്നി എൻട്രിഹോമിൽ കഴിയുന്ന കുട്ടിയുടെ മൊഴി ശേഖരിച്ചു.
ആറന്മുള പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിയത്. കോഴഞ്ചേരി കുരങ്ങുമലയിൽ നിന്നാണ് പോലീസ് പ്രതിയെ പിടികൂടിയത്.
ആറന്മുള പോലീസ് എസ്.എച്ച്.ഒ. വി.എസ്.പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘമായിരുന്നു കേസ് അന്വേഷണം നടത്തിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.