web analytics

20 കിലോ സ്വർണവും ഒരുകോടി രൂപയും കവർന്നു

20 കിലോ സ്വർണവും ഒരുകോടി രൂപയും കവർന്നു

ബെംഗളൂരു: കർണാടകയിലെ വിജയപുരയിൽ വൻ ബാങ്ക് കൊള്ള. സൈനിക വേഷത്തിലെത്തിയ മോഷ്ടാക്കൾ എസ്ബിഐ ബ്രാഞ്ചിൽ നിന്ന് 1.04 കോടി രൂപയും 20 കിലോ സ്വർണവും ആണ് കവർന്നത്.

അഞ്ചുപേരാണ് മോഷ്ടാക്കളുടെ സംഘത്തിൽ ഉണ്ടായിരുന്നത്. നാടൻ തോക്കുകളും മറ്റു മാരകായുധങ്ങളും ഇവരുടെ കയ്യിലുണ്ടായിരുന്നുവെന്നും പൊലീസ് എഫ്ഐആറിൽ പറയുന്നു.

ചൊവ്വാഴ്ച വൈകീട്ടോടെയാണ് വിജയപുരയിലെ ചദ്ചന ടൗണിലെ എസ്ബിഐ ശാഖയിൽ വൻ മോഷണം നടന്നത്. വൈകീട്ട് 6.30ഓടെയാണ് സംഭവം. സൈനിക യൂണിഫോമിന് സമാനമായ വസ്ത്രം ധരിച്ച് എത്തിയ സംഘത്തിൽ മൂന്നുപേർ ബാങ്കിന് അകത്തു കയറുകയും രണ്ടുപേർ പുറത്തു കാവൽ നിൽക്കുകയുമായിരുന്നു.

മാനേജർ ഉൾപ്പെടെയുള്ള ജീവനക്കാരെ കവർച്ചാസംഘം തോക്കുകാട്ടി ബന്ദിയാക്കി. സംഭവത്തിന് പിന്നാലെ നടന്ന പരിശോധനയിൽ ബാങ്കിനുള്ളിൽ നിന്ന് ഏതാനും വെടിയുണ്ടകൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ബാങ്കിലെ സുരക്ഷാ ജീവനക്കാരൻ അവധിയിലായിരുന്നുവെന്നും ആണ് എഫ്ഐആറിൽ പറയുന്നത്.

മാനേജർ മൊഴി നൽകിയത് പ്രകാരം തൊപ്പിയും കണ്ണടയും ധരിച്ച, മാസ്ക് വെച്ച ഒരു യുവാവാണ് ബാങ്കിൽ ആദ്യം എത്തിയതെന്നാണ് വിവരം. അപേക്ഷ ഫോം നൽകാനെന്ന വ്യാജേന ഇയാൾ മാനേജരുടെ കാബിനിൽ കയറി. മാനേജരും മറ്റൊരു ജീവനക്കാരനും സ്ട്രോങ് റൂമിന്റെ സമീപത്തേക്ക് പോയപ്പോൾ ഇയാൾ പിന്നാലെയെത്തി തോക്കു ചൂണ്ടുകയായിരുന്നു.

പിന്നാലെ കൂടുതൽ പേർ തോക്കുമായി എത്തി ജീവനക്കാരെ കൈയും കാലും കെട്ടി ബന്ദികളാക്കിയാണ് സ്വർണവും പണവും കവരുകയായിരുന്നു. വലിയ ആസൂത്രണത്തോടെ നടപ്പാക്കിയ കവർച്ചയാണിതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. കവർച്ചക്കാർ മഹാരാഷ്ട്രയിലേക്ക് കടക്കാനുള്ള സാധ്യതയുമുണ്ടെന്നും പൊലീസ് പറഞ്ഞു.

ഒൺലൈൻ തട്ടിപ്പ്; കോട്ടയം സ്വദേശിക്ക് നഷ്ടമായത് 1.18 കോടി

കോട്ടയം: ഗോൾഡ് മൈനിങ് കമ്പനിയിൽ നിക്ഷേപിച്ചാൽ വലിയ ലാഭം നേടാമെന്ന് വാഗ്ദാനം ചെയ്ത് കോട്ടയം സ്വദേശിയുടെ പക്കൽ നിന്ന് 1.18 കോടി രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ.

ഉത്തർപ്രദേശ് സ്വദേശിയായ ദീപേഷാണ് പോലീസ് പിടിയിലായത്. ഇയാളെ കേരള പോലീസ് യുപിയിലെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.

2024-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതികൾ ഒരു ഗോൾഡ് മൈനിങ് കമ്പനിയുടെ പേരിൽ കോട്ടയം സ്വദേശിയെ വാട്‌സാപ്പ് കോളിലൂടെ ബന്ധപ്പെട്ടു.

‘ന്യൂ മോണ്ട് ഗോൾഡ് ക്യാപിറ്റൽ’ എന്ന കമ്പനിയിൽ പണം നിക്ഷേപിച്ചാൽ ഓഹരി വിപണിയിലെ പോലെ നഷ്ടസാധ്യതയില്ലാതെ വലിയ ലാഭം നേടാമെന്ന് അവർ വിശ്വസിപ്പിച്ചു.

ഓൺലൈൻ തട്ടിപ്പിന്റെ പേരിൽ കേരളത്തിൽ വീണ്ടും വലിയൊരു കേസാണ് പുറത്തുവന്നിരിക്കുന്നത്.

2024-ലാണ് സംഭവമുണ്ടായത്. ‘ന്യൂ മോണ്ട് ഗോൾഡ് ക്യാപിറ്റൽ’ എന്ന പേരിൽ പ്രവർത്തിക്കുന്നുവെന്ന് നടിച്ച് പ്രതികൾ കോട്ടയം സ്വദേശിയെ വാട്‌സാപ്പ് കോളിലൂടെ സമീപിച്ചു.

കമ്പനിയിലേക്ക് നിക്ഷേപിച്ചാൽ നഷ്ടസാധ്യതയില്ലാതെ ലാഭം ഉറപ്പാണെന്നും, ഓഹരി വിപണിയെ പോലെ അപകടസാധ്യതകളില്ലെന്നും പറഞ്ഞ് അവർ വിശ്വാസം നേടിയെടുത്തു.

പരാതിക്കാരന്റെ വിശ്വാസം വർധിപ്പിക്കാനായി മലയാളത്തിൽ സംസാരിക്കുന്ന ഒരാളെയും പ്രതികൾ രംഗത്തിറക്കി.

“ലോവീണ പൗലോസ്” എന്ന പേരിൽ സംസാരിച്ച ആ വ്യക്തിയുടെ ഭാഷാപാടവമാണ് പരാതിക്കാരനെ കൂടുതൽ ആകർഷിച്ചത്.

തുടർന്ന്, ‘കമ്പനിയുടെ ഔദ്യോഗിക ആപ്പ്’ ഡൗൺലോഡ് ചെയ്യാൻ നിർബന്ധിച്ചു. ആപ്പ് വഴി പല ബാങ്ക് അക്കൗണ്ടുകളിലേക്കും വിവിധ ഘട്ടങ്ങളിലായി വൻ തുക ട്രാൻസ്ഫർ ചെയ്യാൻ പരാതിക്കാരനെ പ്രേരിപ്പിച്ചു.

തുടർച്ചയായ ഇടപാടുകൾക്കിടയിൽ വിശ്വാസം നിലനിർത്താനായി, പ്രതികൾ ചെറിയ തുകകൾ ലാഭവിഹിതമായി തിരികെ നൽകി.

ഇങ്ങനെ ലഭിച്ച ചെറിയ പണമാണു പരാതിക്കാരനെ കൂടുതൽ നിക്ഷേപത്തിലേക്ക് തള്ളിയത്. എന്നാൽ, വലിയ തുക പിൻവലിക്കാൻ ശ്രമിച്ചപ്പോഴാണ് വഞ്ചന വെളിവായത്.

അക്കൗണ്ടിൽ പണം ഉണ്ടായിട്ടും ട്രാൻസ്ഫർ സാധ്യമാകാതെ വന്നപ്പോൾ സംശയം തോന്നി.

തുടർന്ന് പ്രതികളുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും, ഫോൺ നമ്പർ പ്രവർത്തനരഹിതമാണെന്ന് മനസ്സിലായി. ഇതോടെ തന്നെ വഞ്ചിച്ചുവെന്ന് പരാതിക്കാരന് വ്യക്തമായി.

Summary: A massive bank heist took place in Vijayapura, Karnataka, where thieves disguised in military uniforms looted ₹1.04 crore and 20 kg of gold from an SBI branch.



spot_imgspot_img
spot_imgspot_img

Latest news

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യാന്തര അവയവ മാഫിയയുടെ സാന്നിധ്യം...

Other news

നവരാത്രി; പൊതുസ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ

നവരാത്രി; പൊതുസ്ഥലങ്ങളിൽ കർശന നിയന്ത്രണങ്ങൾ മുംബൈ: നവരാത്രി ആഘോഷങ്ങൾക്ക് മുന്നോടിയായി പൊതുസ്ഥലങ്ങളിൽ സെപ്റ്റംബർ...

15 മാസം; 55 രാജ്യങ്ങൾ പിന്നിട്ട് കൊച്ചിക്കാരൻ്റെ സൈക്കിൾ യാത്ര

15 മാസം; 55 രാജ്യങ്ങൾ പിന്നിട്ട് കൊച്ചിക്കാരൻ്റെ സൈക്കിൾ യാത്ര കോലഞ്ചേരി ∙...

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭാ പ്രതിപക്ഷനേതാവ്...

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനൊരുങ്ങി കോൺഗ്രസ്

സർക്കാരിനെ പ്രതിക്കൂട്ടിൽ നിർത്താനൊരുങ്ങി കോൺഗ്രസ് തിരുവനന്തപുരം: ശബരിമലയിലെ ദ്വാരപാലക ശില്പങ്ങളുടെ സ്വർണപ്പാളികളും താങ്ങുപീഠങ്ങളും...

ആ​ഗോള അയ്യപ്പ സം​ഗമം

ആ​ഗോള അയ്യപ്പ സം​ഗമം കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ...

Related Articles

Popular Categories

spot_imgspot_img