മലയാളി നഴ്സ് മധ്യപ്രദേശിലെ ഭോപ്പാലിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം കൊലപാതകമെന്ന് തെളിഞ്ഞു. ആൺസുഹൃത്ത് യുപി സ്വദേശി ദീപക് അറസ്റ്റിലായി. 37കാരിയായ ടി.എം.മായ കൊല്ലപ്പെട്ട സംഭവമാണ് പോലീസിന്റെ അന്വേഷണത്തിൽ കൊലപാതകമെന്ന് തെളിഞ്ഞത്. ദീപക് മറ്റൊരു വിവാഹം കഴിച്ചപ്പോൾ ബന്ധത്തിൽനിന്ന് പിന്മാറാൻ മായ സമ്മതിച്ചില്ല. ഇത് കൊലയ്ക്ക് കാരണമായെന്നാണ് സൂചന. മായയുടെ ഭർത്താവ് നാട്ടിലാണ്. 12 വയസ്സുള്ള ഒരു മകനുണ്ട്.
മായ ഭോപ്പാലിലെ ഗായത്രി വിഹാർ കോളനിയിൽ താമസിക്കുകയായിരുന്നു. വ്യാഴാഴ്ചയാണ് മായയെ തലകറങ്ങി വീണു എന്ന് പറഞ്ഞു ദീപക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. പോസ്റ്റ്‌മോർട്ടത്തിൽ ശ്വാസംമുട്ടിച്ചതായി കണ്ടെത്തി. ഇതോടെയാണ് പൊലീസ് ദീപക്കിനെ അറസ്റ്റ് ചെയ്തത്. ഇരുവരും തമ്മിൽ അഞ്ച് വർഷത്തോളമായി അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു.
Read also; തിങ്കളാഴ്ച സമ്പൂർണ സൂര്യഗ്രഹണം ഇന്ത്യയിൽ ദൃശ്യമാകുമോ ?









