വീട് കുത്തിതുറന്ന് 90 പവൻ കവർന്നു
തിരുവനന്തപുരം: ആളില്ലാത്ത സമയത്ത് വീട് കുത്തിത്തുറന്ന് വന്‍മോഷണം. തിരുവനന്തപുരം വിഴിഞ്ഞത്ത് ആണ് സംഭവം. വെണ്ണിയൂര്‍ സ്വദേശി ഗില്‍ബര്‍ട്ടിന്റെ വീട്ടിലാണ് മോഷണം നടന്നത്.
വീട്ടിൽ സൂക്ഷിച്ചിരുന്ന 90 പവന്‍ സ്വര്‍ണവും ഒരു ലക്ഷം രൂപയും ആണ് മോഷണം പോയത്. പൊലീസ് അന്വേഷണം ആരംഭിച്ചു.
അടുത്തകാലത്ത് സംസ്ഥാനത്ത് ഉണ്ടായ ഏറ്റവും വലിയ കവര്‍ച്ചയാണിത്. ഇന്നലെ രാത്രിയാണ് സംഭവം. റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനാണ് ഗില്‍ബര്‍ട്ട്.
ഇവരുടെ തൊട്ടടുത്ത് താമസിക്കുന്ന സഹോദരിയുടെ വീട്ടില്‍ മരണം സംഭവിച്ചതിനെ തുടര്‍ന്ന് ഗില്‍ബര്‍ട്ടും കുടുംബവും അവിടേയ്ക്ക് പോയ സമയത്താണ് കവർച്ച നടന്നത്.
വീട്ടില്‍ ആളില്ല എന്ന് മനസിലാക്കിയാണ് കവർച്ച നടന്നത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.വീട് കുത്തിത്തുറന്നാണ് മോഷണം നടത്തിയിരിക്കുന്നത്.
അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും രൂപയുമാണ് കവര്‍ന്നത്. സഹോദരിയുടെ വീട്ടിൽ നിന്ന് ഇന്ന് രാവിലെ വീട്ടില്‍ എത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്.
ഉടന്‍ തന്നെ കുടുംബം പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
Summary: A major robbery took place in Vizhinjam, Thiruvananthapuram, where thieves broke into the house of Shilbert from Vennyoor during his absence.









