കൊട്ടാരക്കര ഡിണ്ടിക്കൽ ദേശീയപാതയിൽ കുട്ടിക്കാനം വളഞ്ഞങ്ങാനത്തിന് സമീപത്തെ കൊടും വളവിൽ ലോറി അപകടം പതിവാകുന്നു. മുൻപ് ഒട്ടേറെ ഭാര വാഹനങ്ങൾ അപകടത്തിൽപെട്ട ഇവിടെ ബുധനാഴ്ച രാവിലെ ഉണ്ടായ രണ്ട് ലോറി അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഒരാളുടെ പരിക്ക് ഗുരുതരമാണ്. രാവിലെ വളഞ്ഞങ്ങാനം വളവിൽ ചരക്ക് ലോറി അപകടത്തിൽ പെട്ടിരുന്നു. ലോറി റോഡിൽ നിയന്ത്രണം നഷ്ടമായി വട്ടം മറിയുകയായിരുന്നു. ഈ ലോറി ക്രയിൻ ഉപയോഗിച്ച് നീക്കുന്നതിനിടെ ഇതേ വളവിൽ തമിഴ്‌നാട്ടിൽ നിന്നും പാലുമായി കോട്ടയം ഭാഗത്തേക്ക് പോയ മറ്റൊരു ലോറി വളവിൽ നിയന്ത്രണം നഷ്ടപ്പെട്ട് റോഡരുകിൽ നിർമിച്ച ക്രാഷ് ബാരിയറിലും സംരക്ഷണ ഭിത്തിയിലുമായി ഇടിക്കുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവറും ക്ലീനറും വാഹനത്തിൽ നിന്ന് തെറിച്ച് വളവിന് താഴത്തേ റോഡിൽ പതിച്ചു. തുടർന്ന് ഡ്രൈവർക്ക് ഗുരുതര പരിക്കേൽക്കുകയായിരുന്നു. ഇരുവരെയും മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പാൽ കൊണ്ടുവന്ന ലോറി റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിലും ഇടിച്ചിരുന്നു.
Read also: ഇടുക്കി പീരുമേട് സബ് ജയിലിൽ തടവുപുള്ളിക്ക് ഡെങ്കിപ്പനി; മറ്റു തടവുകാരെ ജയിൽ മാറ്റി