നമ്മുടെ യുവാക്കൾ പഠിക്കാനായി വിദേശ രാജ്യങ്ങളിലേക്കു പോകുന്നതു കുറയ്ക്കാൻ സ്വകാര്യ സർവകലാശാലകൾക്ക് കേരളത്തിൽ അനുമതി നൽകാനുള്ള നിയമം തയാറായിആഗോള തലത്തിലാകും സർവകലാശാലകൾ രൂപകൽപന ചെയ്യുക. മെഡിക്കൽ, എൻജിനീയറിങ്, മാനേജ്മെന്റ്, നിയമം എന്നീ വിഷയങ്ങൾ കേന്ദ്രീകരിച്ചാകും അവയുടെ പ്രവർത്തനം. (A law is coming to allow private universities in Kerala)
സർവകലാശാലകളോട് ചേർന്ന് ടൗൺഷിപ്പുകളും പാർപ്പിട, വ്യാപാര സമുച്ചയങ്ങളുമുണ്ടാകും. അഞ്ചു വർഷം പ്രവർത്തിച്ചാൽ സംസ്ഥാനത്ത് ഏതു ജില്ലയിലും ഓഫ് ക്യാംപസും സ്റ്റഡി സെന്ററും ആരംഭിക്കാം. 20 വർഷത്തിലേറെ പ്രവർത്തന പരിചയമുള്ള കോർപറേറ്റ് മാനേജ്മെന്റുകൾ, സൊസൈറ്റികൾ, ട്രസ്റ്റുകൾ എന്നിവയ്ക്കായിരിക്കും സ്വകാര്യ സർവകലാശാല തുടങ്ങാൻ അനുമതി നൽകുക. ഒക്ടോബറിലും നവംബറിലുമായി നടക്കുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് തീരുമാനം.