യു എസ്സിലെ ബാള്‍ട്ടിമോറില്‍ കൂറ്റൻ കപ്പൽ ഇടിച്ച് ഫ്രാൻസിസ് സ്കോട്ട് കീ പാലം തകർന്നുവീണ് അപകടം.. ചൊവ്വാഴ്ച പുലർച്ചെ ഒന്നരയോടെയാണ് അപകടം ഉണ്ടായത്. നദിയിലൂടെ സഞ്ചരിക്കുകയായിരുന്ന കപ്പൽ പാലത്തിന്റെ തൂണുകളിലൊന്നിൽ ഇടിക്കുകയായിരുന്നു. നിരവധി വാഹനങ്ങള്‍ പാലത്തിലൂടെ പോകുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തെതുടർന്ന് നിരവധി വാഹനങ്ങൾ നദിയിലേക്ക് വീണതായാണ് റിപ്പോർട്ട്. ഏകദേശം ഇരുപതോളം ആളുകൾ വെള്ളത്തിൽ വീണതായി ബാൾട്ടിമോർ സിറ്റി ഫയർ ഡിപ്പാർട്ട്മെന്റ് അറിയിച്ചു. സിനർജി മറൈൻ ഗ്രൂപ്പിന്റെ ചരക്കുകപ്പലായ ഡാലിയാണ് അപകടത്തിൽ പെട്ടത്. ഇടിയുടെ ആഘാതത്തിൽ കപ്പലിന് തീപിടിച്ചു. പാലം തകർന്നതിനെ തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തിരിച്ചുവിട്ടു.
https://twitter.com/i/status/1772514786338619487