തൃശൂരിൽ പാടത്ത് മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ചേർപ്പ് എട്ടുമന ഭാഗത്ത് തരിശു കിടന്ന പാടം കൃഷിക്കു മുന്നോടിയായി ഇന്നു രാവിലെ ട്രാക്ടർ ഉപയോഗിച്ച് വൃത്തിയാക്കാനെത്തിയ ആളുകൾ പല ഭാഗത്തായി ചിതറിക്കിടക്കുന്ന അസ്ഥിക്കഷണങ്ങൾ കണ്ടെത്തുകയായിരുന്നു. A human skeleton was found in a field in Thrissur
വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പരിശോധന ആരംഭിച്ചു. വെള്ളം കയറിക്കിടന്നിരുന്ന പാടം ഏതാനും ആഴ്ച മുൻപാണ് കൃഷിക്കായി വറ്റിച്ചത്. അസ്ഥികൂടത്തിന് മാസങ്ങളുടെ പഴക്കമുണ്ടെന്ന് സംശയിക്കുന്നു.
ഒന്നരമാസം മുൻപ് ചേർപ്പ് പണ്ടാരച്ചിറ സ്വദേശിയായ 50ക്കാരനെ കാണാതായതായി പരാതി ഉണ്ടായിരുന്നു. ഇതും അന്വേഷിക്കുന്നുണ്ട്.
സമീപ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിൽനിന്നു കാണാതായവരെ കേന്ദ്രീകരിച്ചാണ് പൊലീസിന്റെ അന്വേഷണം പുരോഗമിക്കുന്നത്.