ഇടുക്കിയിലെ ഈ പഞ്ചായത്തുകളിൽ നാളെ ഹർത്താൽ

ഇടുക്കിയിലെ ഈ പഞ്ചായത്തുകളിൽ നാളെ ഹർത്താൽ

ഇടുക്കി: നേര്യമംഗലം – വാളറ ദേശീയപാത നിര്‍മാണം നിര്‍ത്തിവെക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ ഇടുക്കിയിലെ പഞ്ചായത്തുകളിൽ നാളെ ഹർത്താൽ. 

വെള്ളത്തൂവൽ, അടിമാലി, പള്ളിവാസൽ പഞ്ചായത്തുകളിൽ യുഡിഎഫും അടിമാലി പഞ്ചായത്തിൽ എൽഡിഎഫും നാളെ ഹർത്താൽ ആചരിക്കും. 

നേര്യമംഗലം മുതൽ വാളറ വരെ ദേശീയ പാത നിർമാണം നിർത്തിവയ്ക്കാൻ ഇന്നാണ് ഹൈക്കോടതി ഉത്തരവിട്ടത്.

കേന്ദ്ര വനം മന്ത്രാലയത്തിന്‍റെ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നേര്യമംഗലം – വാളറ ദേശീയപാത നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം പുറപ്പെടുവിച്ചത്. 

റിസര്‍വ് ഫോറസ്റ്റില്‍ നിന്ന് മരം മുറിച്ചത് സംബന്ധിച്ച് അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ചീഫ് സെക്രട്ടറിക്ക് ഹൈക്കോടതി നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

ദേശീയ പണിമുടക്ക് ദിവസം മാത്രം 250ലേറെ മരങ്ങള്‍ അനുമതിയില്ലാതെ ദേശീയപാത അതോറിറ്റി മുറിച്ചെന്ന് വനം വകുപ്പ് ഹൈകോടതിയെ അറിയിച്ചു. 

മരങ്ങള്‍ മുറിക്കാന്‍ ആരാണ് അനുമതി നല്‍കിയതെന്ന് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. 

അതേസമയം നേര്യമംഗലം- വാളറ ദേശീയപാത നിര്‍മാണത്തില്‍ സര്‍ക്കാര്‍ കോടതിയില്‍ മലക്കം മറിഞ്ഞെന്ന് ഡീന്‍ കുര്യാക്കോസ് എം പി പറഞ്ഞു.

ഇടുക്കികാണാൻ ജീപ്പിൽ വരണ്ട; നിരോധനത്തിന് പിന്നിൽ

ഇടുക്കി: തുടരെത്തുടരെയുണ്ടാകുന്ന അപകടങ്ങൾ മൂലം ഇടുക്കി ജില്ലയിൽ ജീപ്പ് സവാരിക്ക് നിരോധനം

ഏർപ്പെടുത്തി ജില്ലാ കലക്ടർ. ജീപ്പ് സവാരി, ഓഫ് റോഡ് സവാരി ഉൾപ്പെടെയുള്ളവക്കാണ് നിരോധനം.

വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവർക്കും ബാധകമാണെന്ന് കളക്ടർ അറിയിച്ചു.

മതിയായ രേഖകളും സുരക്ഷാ സംവിധാനങ്ങളും ഉടൻ ഒരുക്കണമെന്ന് ജില്ലാ കലക്ടറുടെ ഉത്തരവിൽ പറയുന്നു.

പൊലീസും, പഞ്ചായത്തുകളും, മോട്ടർ വാഹന വകുപ്പും, വനവകുപ്പും ഉൾപ്പെടെ ഉത്തരവ് ഉറപ്പുവരുത്തണം.

തുടരെയുണ്ടാകുന്ന അപകടങ്ങളുടെ പശ്ചാത്തലത്തിലാണ് നിരോധനം.”

ഇടുക്കിയിൽ ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞു


ഇടുക്കി: ട്രക്കിങ് ജീപ്പ് 50 അടി താഴ്ചയിലേക്ക് മറിഞ്ഞ് വിനോദസഞ്ചാരി മരിച്ചു.

മൂന്നാർ പോതമേടാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശി പ്രകാശ് (58) ആണ് മരിച്ചത്.

ഒരു കുട്ടിയടക്കം ചെന്നൈ സ്വദേശികളായ എട്ടുപേരായിരുന്നു ജീപ്പിൽ ഉണ്ടായിരുന്നത്.

വാഹനം തിരിക്കുന്നതിനിടെ ബ്രേക്ക് നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചതെന്നാണ് വിവരം.

കോയമ്പേട് ഊരാപക്കത്തുനിന്ന് വിനോദസഞ്ചാരത്തിനായി മൂന്നാറിലെത്തിയതായിരുന്നു ഇവർ.

പരിക്കേറ്റ മറ്റുള്ളവരെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കായികതാരം കെ എം ബീനമോളുടെ സഹോദരിയടക്കം രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കി: ഇടുക്കി പന്നിയാർകുട്ടിയിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് പേർക്ക് ദാരുണാന്ത്യം.

പന്നിയാർകുട്ടി ഇടിയോടിയിൽ ബോസ്, ഭാര്യ റീന എന്നിവരാണ് മരിച്ചത്.

നിയന്ത്രണം നഷ്ടപ്പെട്ട ജീപ്പ് കൊക്കയിലേക്ക് മറിയുകയായിരുന്നു.

മരിച്ച റീന കായികതാരം കെ എം ബീനമോളുടെ സഹോദരിയാണ്.

മൂന്ന് പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. ഡ്രൈവർ എബ്രഹാമിനെ പരിക്കുകളോടെ ആശുപത്രിയിലേക്ക് മാറ്റി

ഇടുക്കിയിൽ നിന്നും ജീപ്പ് മോഷ്ടിക്കും, കമ്പത്തെത്തിച്ച് പൊളിച്ച് വിൽക്കും; പ്രതികൾ കുടുങ്ങിയതിങ്ങനെ:

ഇടുക്കിയിൽ നിന്നും ജീപ്പ് മോഷ്ടിച്ച് കമ്പത്ത് പൊളിക്കാൻ നൽകുന്ന സംഘത്തെ വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തു.
അണക്കര പാമ്പ് പാറയിൽനിന്നുമാണ് ഇവർ ജീപ്പ് മോഷ്ടിച്ചത്.

സംഭവത്തിൽ മൂന്ന് പ്രതികളെ വണ്ടൻമേട് പോലീസ് അറസ്റ്റു ചെയ്തു.

കുമളി റോസാപ്പൂക്കണ്ടം ദേവികാ ഭവനത്തിൽ ജിഷ്ണു(24),

കുമളി ഗാന്ധിനഗർ കോളനി സ്വദേശി ഭുവനേശ് (22)

റോസാപ്പൂ കണ്ടം മേട്ടിൽ അജിത്ത് (24) എന്നിവരെയാണ് വണ്ടൻമേട് പോലീസ് അറസ്റ്റ് ചെയ്തത്.

ഞായറാഴ്ച മൂന്നിനാണ് അണക്കര പാമ്പ് പാറ സ്വദേശി മൂലേപള്ളത്തു വീട്ടിൽ

കുഞ്ഞുമോൻ ഐസക്കിന്റെ ഉടമസ്ഥതയിലുള്ള ജീപ്പ് മോഷണം പോയത്.

പച്ച നിറത്തിലുള്ള മറ്റൊരു ജീപ്പിലെത്തിയ പ്രതികൾ കുഞ്ഞുമോന്റെ ജീപ്പ് തള്ളി

സ്റ്റാർട്ടാക്കിയശേഷം തമിഴ്‌നാട്ടിലേക്ക് കടക്കുകയായിരുന്നു.

പ്രതികളുടെ ദൃശ്യം സി.സി.ടി.വി.യിൽ നിന്നും പോലീസിന് ലഭിച്ചിരുന്നു.

വെളുപ്പിന് കുമളിയിൽ വെച്ച് പ്രതികളെത്തിയ പച്ച നിറത്തിലുള്ള ജീപ്പ് ശ്രദ്ധയിൽപ്പെട്ടയാൾ

പോലീസിനേ വിവരമറിയിച്ചതാണ് പ്രതികളേ പിടികൂടാൻ സഹായിച്ചത്.

ജീപ്പ് പൊളിച്ച് വിൽക്കുന്നതിനായി കമ്പം ഉത്തമ പാളയത്ത് എത്തിച്ചങ്കിലും പോലീസ് പിടികൂടുകയായിരുന്നു.

വണ്ടൻ മേട് പോലീസിന് ലഭിച്ച പരാതിയേത്തുടർന്ന് നടത്തിയ

അന്വേഷണത്തിൽ മണിക്കൂറുകൾക്കുള്ളിൽ പ്രതികളേ പിടികൂടുകയായിരുന്നു.

ഒന്നാം പ്രതി ജിഷ്ണു കഞ്ചാവ്‌കൈവശം വച്ചതും ചെക്ക് കേസും ഉൾപ്പടെ നിരവധി കേസുകളിൽ പ്രതിയാണ്.

ഇവർ മുൻപും സമാന രീതിയിൽ മോഷണത്തിന് ശ്രമിച്ചിരുന്നു.

English Summary

A hartal will be observed tomorrow in several panchayats of Idukki district in protest against the High Court order to halt the construction of the Neriamangalam–Valara National Highway. The UDF will observe the hartal in Vellathooval, Adimali, and Pallivasal panchayats, while the LDF will hold the hartal in Adimali panchayat.

spot_imgspot_img
spot_imgspot_img

Latest news

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു

നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു പാലക്കാട്: പാലക്കാട് ജില്ലയിലെ നിപ നിയന്ത്രണങ്ങൾ പിൻവലിച്ചു. എന്നാൽ...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

29 പേർക്കെതിരെ കേസെടുത്ത് ഇഡി

ന്യൂഡൽഹി: സോഷ്യൽ മീഡിയ വഴി ഓൺലൈൻ ചൂതാട്ടം ഗെയിമുകൾ, വാതുവെപ്പ് പരസ്യങ്ങൾ...

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ്

ഷെറിൻ പുറത്തേക്ക്; 11പേർക്ക് ശിക്ഷായിളവ് തിരുവനന്തപുരം: ചെങ്ങന്നൂർ ഭാസ്കരകാരണവർ വധക്കേസ് പ്രതി ഷെറിൻ...

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക്

ഏഷ്യാനെറ്റ് മൂന്നിൽ നിന്നും മുന്നിലേക്ക് കൊച്ചി: മലയാള വാർത്താ ചാനൽ (BARC)...

Other news

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി

എല്ലാവർക്കും സ്വകാര്യ ആശുപത്രികള്‍ മതി തിരുവനന്തപുരം: നമ്പർ വൺ ആരോഗ്യ കേരളമെന്ന പറയുമ്പോഴും...

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു

നവജാത ശിശുവിനെ 50000 രൂപയ്ക്ക് വിറ്റു അസമിൽ നവജാത ശിശുവിനെ 50,000 രൂപയ്ക്ക്...

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു

വൈദികനെ ഹണിട്രാപ്പിൽ കുടുക്കി 60 ലക്ഷം കവർന്നു കോട്ടയം: വെെദികനെ ഹണിട്രാപ്പിൽ കുടുക്കി...

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്

പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത് അഹമ്മദാബാദിൽ നടന്ന ദാരുണമായ വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണം...

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ

ചിന്നക്കനാലിൽ ടെൻ്റ് ഉടമയും സുഹൃത്തും അറസ്റ്റിൽ രാജാക്കാട് ജീപ്പുകൾ തമ്മിൽ ഉരസിയതിനെ തുടർന്നുണ്ടായ...

കാർ പൊട്ടിത്തെറി; നാലുവയസുകാരി മരിച്ചു

കാർ പൊട്ടിത്തെറി; നാലുവയസുകാരി മരിച്ചു പാലക്കാട്: കാർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന...

Related Articles

Popular Categories

spot_imgspot_img