മദ്യപിച്ച് പൊലീസുകാരന്‍ ഓടിച്ച വാഹനമിടിച്ചു

മദ്യപിച്ച് പൊലീസുകാരന്‍ ഓടിച്ച വാഹനമിടിച്ചു

തിരുവനന്തപുരം: മദ്യപിച്ച് പൊലീസുകാരന്‍ ഓടിച്ച വാഹനമിടിച്ച് ദമ്പതികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിരുവനന്തപുരം പെരുങ്കടവിളയിലാണ് അപകടമുണ്ടായത്.

പൊലീസ് ട്രെയിനിംഗ് കോളേജിലെ ഡ്രൈവറായ അനീഷ് ഓടിച്ച കാറിടിച്ച് തെളളുക്കുഴി സ്വദേശികളായ സജീവിനും ആതിരയ്ക്കുമാണ് പരിക്കേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച വൈകിട്ട് പെരിങ്കടവിള ജംഗ്ഷനിലായിരുന്നു അപകടം നടന്നത്. പൊലീസ് ട്രെയിനിംഗ് കോളേജിലെ ഡ്രൈവറായ അനീഷും സുഹൃത്തുക്കളും സഞ്ചരിച്ച കാർ പെരുങ്കടവിളയില്‍ നിന്ന് 2 കിലോ മീറ്റര്‍ അകലെ കീഴാറൂറില്‍ ഓട്ടോറിക്ഷയിലും ബൈക്കിലും ഇടിച്ചു. ഇതിനു പിന്നാലെ പെരുങ്കടവിളയില്‍ നിറുത്തിയിട്ടിരുന്ന ഒരു കാറിനെ ഇടിക്കുകയും ചെയ്തു.

ഇടിയുടെ ആഘാതത്തിൽ നിറുത്തിയിട്ടിരുന്ന കാർ തൊട്ടടുത്ത പലചരക്ക് കടയിലേക്ക് ഇടിച്ച് കയറി. പിന്നാലെ നിയന്ത്രണം വിട്ട അനീഷിന്‍റെ കാർ ദമ്പതികൾ സഞ്ചിച്ചിരുന്ന ബൈക്കിനെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

അപകടത്തെ തുടർന്ന് നാട്ടുകാര്‍ വളഞ്ഞതോടെ കാറിലുണ്ടായിരുന്നവര്‍ മദ്യക്കുപ്പികളുമായി ഓടി രക്ഷപ്പെട്ടു. അനീഷിന്‍റെ ഒപ്പമുണ്ടായിരുന്ന മൂന്ന് പേര്‍ പൊലീസുകാരാണെന്നും നാട്ടുകാര്‍ പറഞ്ഞു.

സംഭവ സ്ഥലത്തെത്തിയ പൊലീസ് രണ്ട് പേരെ കസ്റ്റെഡിയിലെടുത്തിട്ടുണ്ട്. പൊലീസ് ട്രെയിനിംഗ് കോളേജിന്‍റെ സ്റ്റിക്കര്‍ അപകടസമയം കാറിലുണ്ടായിരുന്നെന്നും, എന്നാൽ കസ്റ്റഡിയിലെടുത്ത ശേഷം കാറില്‍ നിന്ന് സ്റ്റിക്കര്‍ നീക്കം ചെയ്തു എന്നും പരാതിയിൽ പറയുന്നു.

അതേസമയം അപകടത്തിൽ കേസെടുത്ത മാരായമുട്ടം പൊലീസ് വാഹനത്തില്‍ ഉണ്ടായിരുന്നവരില്‍ ആരും തന്നെ പൊലീസുകാരല്ല എന്ന കണ്ടെത്തലിലാണ്.

അപകടത്തിൽ ആന്തരിക അവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേറ്റ സജീവൻ മെഡിക്കൽ കോളേജിലെ അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ തുടരുകയാണ്.

ആംബുലൻസ് ഇടിച്ച് 55 കാരൻ മരിച്ചു

തിരുവനന്തപുരം: ആംബുലൻസ് ഇടിച്ച് കാൽനട യാത്രക്കാരനായ 55 കാരൻ മരിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിൽ ആണ് അപകടമുണ്ടായത്. ആറ്റിങ്ങൽ സ്വദേശിയായ വിജയനാണ് മരിച്ചത്.

ആറ്റിങ്ങൽ മൂന്നുമുക്ക് ജംഗ്ഷനിൽ റോഡ് മുറിച്ച് കടക്കവേയാണ് അപകടം നടന്നത്. കൊല്ലം ജില്ലാ ആശുപത്രിയിൽ നിന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് രോഗിയെയും കൊണ്ട് പോകുകയായിരുന്നു ആംബുലൻസ്.

അപകടത്തെ തുടർന്ന് ആംബുലൻസും ഡ്രൈവറെയും ആറ്റിങ്ങൽ പൊലീസ് കസ്റ്റഡിയിലെടുത്തു. രോഗിയെ മറ്റൊരു ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് എത്തിച്ചു.

വിപഞ്ചികയുടെ മരണം; അന്വേഷണം ക്രൈംബ്രാഞ്ചിന്
കൊല്ലം: ഷാര്‍ജയിലെ വിപഞ്ചികയുടെ മരണവുമായി ബന്ധപ്പെട്ട കേസന്വേഷണം സംസ്ഥാന ക്രൈംബ്രാഞ്ചിന് കൈമാറി. ഭര്‍ത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛന്‍ മോഹനന്‍ എന്നിവര്‍ക്കെതിരെ കൊല്ലത്ത് റജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അന്വേഷണം നടത്തുക.

ജൂലൈ 9നാണ് കൊല്ലം കേരളപുരം സ്വദേശിയായ വിപഞ്ചിക, ഒന്നര വയസ്സുള്ള മകള്‍ വൈഭവി എന്നിവരെ ഷാര്‍ജയിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വിപഞ്ചിക സമൂഹ മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത ആത്മഹത്യക്കുറിപ്പ് വഴിയാണ് ഭര്‍തൃകുടുംബത്തില്‍ നിന്ന് വിപഞ്ചിക നേരിട്ട പീഡനങ്ങള്‍ പുറം ലോകമറിഞ്ഞത്.

മകളുടെ മരണത്തിൽ നാട്ടില്‍ കേസെടുത്ത് അന്വേഷണം നടത്തണമെന്ന ആവശ്യവുമായി മുഖ്യമന്ത്രിക്കും ഡിജിപിക്കും വിപഞ്ചികയുടെ കുടുംബം പരാതി നല്‍കിയിരുന്നു.

വിപഞ്ചികയുടെ അമ്മയുടെ പരാതിയില്‍ കുണ്ടറ പൊലീസാണ് കേസെടുത്തത്. ഭര്‍ത്താവ് നിതീഷ്, നിതീഷിന്റെ സഹോദരി നീതു ബേണി, അച്ഛന്‍ മോഹനന്‍ എന്നിവര്‍ക്കെതിരെയായിരുന്നു പരാതി നൽകിയിരുന്നത്.

തുടര്‍ന്ന് ഇവരെ പ്രതികളാക്കി സ്ത്രീധന പീഡന മരണം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തിരുന്നു.

Summary: A drunk police officer crashed his car into a couple in Perunkadavila, Thiruvananthapuram, causing serious injuries. The accused, Aneesh, a driver at the Police Training College, was reportedly under the influence during the incident.

spot_imgspot_img
spot_imgspot_img

Latest news

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

Other news

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി

അജിത് പവാറിനെ വിരട്ടിയ തിരുവനന്തപുരംകാരി മുംബൈ: മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രിയും എൻസിപി നേതാവുമായ...

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം

യൂത്ത് കോൺഗ്രസ് നാഥനില്ലാ കളരിയായിട്ട് 16 ദിവസം തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന...

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ ഓണം സർവ്വകാല റെക്കോർഡിട്ടു…!

ഓണത്തിന് മലയാളി കുടിച്ച് റെക്കോർഡിട്ടത് മദ്യം മാത്രമല്ല, മറ്റൊരു കാര്യത്തിലും ഈ...

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല

മോദി യുഎന്‍ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല ന്യൂഡല്‍ഹി: യുഎന്‍ പൊതുസഭയുടെ വാര്‍ഷികത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി...

മുഖ്യമന്ത്രി പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് എം.വി.ഡി

മുഖ്യമന്ത്രി പിഴ അടച്ചിട്ട് പോയാൽ മതിയെന്ന് എം.വി.ഡി ബെം​ഗളൂരു: കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ...

Related Articles

Popular Categories

spot_imgspot_img