News4media TOP NEWS
പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ

സംസ്ഥാനത്ത് ബിരുദ പഠനത്തിൽ അടിമുടി മാറ്റം; മിടുക്കരായ വിദ്യാർഥികൾക്ക് രണ്ടര വർഷം കൊണ്ടുതന്നെ ബിരുദം പൂർത്തീകരിക്കാം; നാലു വർഷ ബിരുദ കോഴ്സുകൾ ഈ അക്കാദമിക് വർഷം മുതൽ

സംസ്ഥാനത്ത് ബിരുദ പഠനത്തിൽ അടിമുടി മാറ്റം; മിടുക്കരായ വിദ്യാർഥികൾക്ക് രണ്ടര വർഷം കൊണ്ടുതന്നെ ബിരുദം പൂർത്തീകരിക്കാം; നാലു വർഷ ബിരുദ കോഴ്സുകൾ ഈ അക്കാദമിക് വർഷം മുതൽ
May 10, 2024

തിരുവനന്തപുരം: നാലു വർഷ ബിരുദ കോഴ്സുകൾ ഈ അക്കാദമിക് വർഷം മുതൽ നടപ്പിലാക്കും. മൂന്നു വർഷം കഴിയുമ്പോൾ ബിരുദവും നാലു വർഷം കഴിയുമ്പോൾ ഓണേഴ്‌സ് ബിരുദവും ലഭിക്കുന്നവിദമാണ് പുതിയ പദ്ധതി. മിടുക്കരായ വിദ്യാർഥികൾക്ക് രണ്ടര വർഷം കൊണ്ടുതന്നെ ബിരുദം പൂർത്തീകരിക്കാനുള്ള അവസരം ഉണ്ടാകും (എൻ മൈനസ് വൺ സംവിധാനം).

 ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു വാർത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മേയ് 20നു മുൻപ് അപേക്ഷ  ക്ഷണിച്ചു തുടങ്ങുമെന്നും ജൂൺ 15നകം ട്രയൽ റാങ്ക് ലിസ്റ്റും അവസാന റാങ്ക് ലിസ്റ്റും പ്രസിദ്ധീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ജൂൺ 20ന് പ്രവേശനം ആരംഭിക്കുമെന്നും ജൂലൈ ഒന്നിന് ക്ലാസുകൾ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.

പുതിയ കാലത്തെ അക്കാദമിക് – കരിയർ താൽപര്യങ്ങൾക്കനുസരിച്ചു സ്വന്തം ബിരുദം രൂപകൽപന ചെയ്യാനാണ് പുതിയ സൗകര്യമൊരുക്കുന്നതെന്നാണ് മന്ത്രി പറഞ്ഞത്. ഉദാഹരണ സഹിതമാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്. നിലവിൽ കെമിസ്ട്രിയോടൊപ്പം ഫിസിക്‌സും കണക്കും നിർബന്ധമായി പഠിക്കേണ്ടതുണ്ടെങ്കിൽ, പുതിയ സംവിധാനത്തിൽ അത് കെമിസ്ട്രിയോടൊപ്പം ഫിസിക്‌സും ഇലക്ട്രോണിക്‌സും ചേർന്നോ, അല്ലെങ്കിൽ സാഹിത്യവും സംഗീതവും ചേർന്നോ, അതുമല്ലെങ്കിൽ കെമിസ്ട്രി മാത്രമായോ പഠിക്കാനുള്ള അവസരം ഉണ്ടാകുമെന്നതാണ് പ്രത്യേക ത. വിദ്യാർഥിയുടെ അഭിരുചിക്കനുസരിച്ചു പഠനം രൂപകൽപന ചെയ്യാൻ പുതിയ സംവിധാനത്തിന്റെ ഭാഗമായി കലാലയങ്ങളിൽ അക്കാദമിക് കൗൺസിലർമാരുണ്ടാവുമെന്നും മന്ത്രി പറഞ്ഞു.

ബിരുദ പഠനത്തിനിടക്ക് താൽപര്യമുള്ള വിദ്യാർഥികൾക്ക് അന്തർസർവകലാശാലാ മാറ്റത്തിനുള്ള അവസരവുമുണ്ടാകും. റെഗുലർ കോളജ് പഠനത്തോടൊപ്പം വിദ്യാർഥികൾക്ക് ഓൺലൈൻ ആയി കോഴ്സുകൾ ചെയ്യാനും അതിലൂടെ ആർജ്ജിക്കുന്ന ക്രെഡിറ്റുകൾ ബിരുദ/ഓണേഴ്‌സ് കോഴ്‌സ് പൂർത്തീകരിക്കാൻ ഉപയോഗപ്പെടുത്താനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. ഓരോ കലാലയത്തിന്റെയും പ്രത്യേകതകൾക്കനുസരിച്ചു രീതികൾ തിരഞ്ഞെടുക്കാനും സ്വാതന്ത്ര്യമുണ്ടാകും.

ഒരു സർവകലാശാലക്ക് കീഴിലെ ഒരു കോളജിൽ നടത്തപ്പെടുന്നതു പോലെ ആകണമെന്നില്ല ഒരു കോഴ്‌സോ വിഷയമോ മറ്റൊരു കോളജിൽ പഠിപ്പിക്കുക. ഈ രൂപകൽപനയിലും വിദ്യാർഥികളുടെയും അധ്യാപകരുടെയും പങ്കാളിത്തം ഉണ്ടാകും. വിദ്യാർഥികളുടെ സംശയങ്ങളും പ്രയാസങ്ങളും കാലതാമസമില്ലാതെ പരിഹരിക്കാൻ സർവകലാശാലാ തലത്തിലും കോളജ് തലങ്ങളിലും ഹെൽപ്പ് ഡെസ്ക് ഒരുക്കും. പരമാവധി സേവനങ്ങൾ ഓൺലൈനാക്കും. നൈപുണ്യ വിടവ് നികത്തുന്നതിനായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹ്രസ്വകാല വ്യവസായ സംബന്ധിയായ കോഴ്‌സുകൾ ആരംഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Related Articles
News4media
  • Kerala
  • News
  • Top News

പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു

News4media
  • Kerala
  • News

വാ​യ്പ എ​ടു​ത്ത​ത് 6 കോടി; ഒരു രൂപ പോലും തിരിച്ചടക്കാതെ വന്നതോടെ പലിശയും പലിശയുടെ പലിശയുമടക്കം 19 കോ...

News4media
  • Kerala
  • News

ചോദ്യങ്ങളും സംശയങ്ങളും നിരവധി; നഴ്‌സിംഗ് വിദ്യാർത്ഥി അമ്മുവിനെ മാനസികമായി പീഡിപ്പിച്ച ആറ് പേരെ കൂടി ...

News4media
  • Kerala
  • News

54 ബിരുദ പ്രോഗ്രാമുകൾ ഇനി നാലുവർഷമാകും; ചട്ടങ്ങൾ തയ്യാറാക്കി മഹാത്മാഗാന്ധി സർവകലാശാല

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]