പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചു
കണ്ണൂര്‍: പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടർന്ന് വിമാനം അടിയന്തരമായി തിരിച്ചിറക്കി. കണ്ണൂര്‍ വിമാനത്താവളത്തിലാണ് സംഭവം.
ഇന്ന് രാവിലെ 6.30ന് പുറപ്പെട്ട എയര്‍ ഇന്ത്യയുടെ അബുദാബി വിമാനമാണ് 7.35ഓടെ തിരിച്ചിറക്കിയത്. വിമാനം ടേക്ക് ഓഫ് ചെയ്ത് പോയ ശേഷമാണ് പക്ഷിയിടിച്ചത്.
വിമാനം അല്‍പ്പദൂരം സഞ്ചരിച്ചശേഷമാണ് പക്ഷി വന്നിടിച്ചത്. തുടര്‍ന്ന് ആകാശത്ത് വട്ടമിട്ട് പറന്നശേഷം അനുമതി ലഭിച്ചതോടെ കണ്ണൂര്‍ വിമാനത്താവളത്തില്‍ തന്നെ വിമാനം സുരക്ഷിതമായി തിരിച്ചിറക്കുകയായിരുന്നു.
സംഭവത്തെ തുടർന്ന് അല്‍പ്പനേരത്തേക്ക് പരിഭ്രാന്തി പരത്തിയെങ്കിലും യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ബോയിങ് 737-8 എഎല്‍ വിമാനത്തിലാണ് പക്ഷിയിടിച്ചത്.
പക്ഷിയിടിച്ചതിനാല്‍ തന്നെ വിമാനത്തിന് ചില സാങ്കേതിക തകരാറുണ്ട്. അതിനാല്‍ ഈ വിമാനത്തില്‍ യാത്ര പുനരാരംഭിക്കാനാകില്ല. ഇതിനാലാണ് മറ്റൊരു വിമാനത്തില്‍ യാത്രക്കാരെ അയക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.
വിമാനത്തിന് അടിയന്തര ലാൻഡിങ്
മുംബൈ: പറന്നുയരുന്നതിനിടെ ചക്രം റൺവേയിൽ വീണതിനെ തുടർന്ന് വിമാനം അടിയന്തരമായി ലാൻഡിങ് നടത്തി. മുംബൈ വിനോദ് വിമാനത്താവളത്തിലാണ് സംഭവം.
ഗുജറാത്തിലെ കാണ്ട്‌ലയിൽ നിന്നും മുംബൈയിലേക്കുള്ള സ്പേസ് ജെറ്റ് വിമാനമാണ് അടിയന്തരമായി ലാൻഡ് ചെയ്തത്.
ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കണ്ടലയിൽ നിന്നും പുറപ്പെട്ട ഉടനെ തന്നെ വിമാനത്തിന്റെ ചക്രം ഊരി പോവുകയായിരുന്നു. വിമാനത്തിന്റെ സ്റ്റാർട്ടിംഗ് പോയിന്റിന്റെ റൺവേയിൽ ആണ് ചക്രം കണ്ടെത്തിയത്.
സംഭവത്തിൽ യാത്രക്കാർക്ക് ആർക്കും പരിക്കില്ല എന്നാണ് വിമാന കമ്പനി നൽകുന്ന വിവരം. 75 യാത്രക്കാരായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചു.
വിമാനത്തിനുള്ളിൽ പുകവലി
തിരുവനന്തപുരം: വിമാനത്തിനുള്ളിൽ നിന്നും പുകവലിച്ച യാത്രക്കാരന്‍ പിടിയില്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിയാണ് പിടിയിലായത്.
ശുചിമുറിക്കുള്ളില്‍ വെച്ചാണ് ഇയാൾ പുക വലിച്ചത്. സുരക്ഷാ സേന പിടികൂടിയ ഇയാളെ വലിയതുറ പൊലീസിന് കൈമാറി. ബുധനാഴ്ച്ച വൈകീട്ട് 7.30ന് ഷാര്‍ജയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് സംഭവം.
വിമാനത്തില്‍ പുകവലിച്ചതിന് പിന്നാലെ അലാറം അടിച്ചതോടെ ഇയാള്‍ ശുചിമുറിക്കകത്ത് വച്ച് പുകവലിച്ച വിവരം പുറത്തറിയുകയായിരുന്നു. പിന്നാലെ ജീവനക്കാര്‍ നല്‍കിയ പരാതിയിലാണ് സുരക്ഷാസേന ഇയാളെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചത്.
Summary: A bird hit forced an Air India flight to make an emergency landing at Kannur airport. The Abu Dhabi-bound flight, which took off at 6:30 AM today, was brought back safely around 7:35 AM.