ചുമർ ഇടിഞ്ഞുവീണ് 51കാരന് ദാരുണാന്ത്യം
തൃശൂർ: പഴയന്നൂരിൽ ചുമർ ഇടിഞ്ഞുവീണ് 51കാരൻ മരിച്ചു. ചീരക്കുഴി കാഞ്ഞൂർ വീട്ടിൽ രാമൻകുട്ടിയാണ് മരിച്ചത്. വീട്ടിലെ പഴയ ശുചിമുറി പൊളിക്കുന്നതിനിടെയായിരുന്നു അപകടം നടന്നത്.
ഇന്ന് ഉച്ചക്ക് രണ്ട് മണിക്കായിരുന്നു സംഭവം. ചുമർ പൊളിക്കുന്നതിനിടെ ചുമർ ഇടിഞ്ഞ് രാമൻകുട്ടിയുടെ ദേഹത്തേക്ക് വീഴുകയായിരുന്നു.
അപകടം നടന്നയുടൻ രാമൻകുട്ടിയെ ചേലക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കഴക്കൂട്ടത്ത് റേസിങ്ങിനിടെ അപകടം
തിരുവനന്തപുരം: ദേശീയപാതയിൽ ഥാര്‍ നിയന്ത്രണം വിട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് ആണ് അപകടമുണ്ടായത്.
ബാലരാമപുരം സ്വദേശി ഷിബിൻ (28) ആണ് മരിച്ചത്. അപകടത്തിൽ വാഹനത്തിലുണ്ടായിരുന്ന യുവതിയടക്കം രണ്ടുപേർക്ക് ഗുരുതരമായി പരുക്കേറ്റു. ഞായറാഴ്ച പുലർച്ചെയായിരുന്നു അപകടം നടന്നത്.
ഥാര്‍ റേസിങ്ങിനിടെ അപകടം സംഭവിച്ചെന്നാണ് കരുതുന്നത്. കഴക്കൂട്ടം എലവേറ്റഡ് ഹൈവേയിൽ ടെക്നോ പാർക്കിനു സമീപം ഥാര്‍ തൂണിൽ ഇടിച്ചു മറിയുകയായിരുന്നു.
വാഹനത്തിന്റെ മുൻവശം പൂർണമായി തകർന്ന നിലയിലാണ്. അപകടത്തിൽ മരിച്ച ഷിബിനാണ് ഥാറോടിച്ചിരുന്നത്. പരുക്കേറ്റവർ തിരുവനന്തപുരം മെഡിക്കൽ കോളജിലാണ് ചികിത്സയിൽ കഴിയുന്നത്.
കാഞ്ഞിരപ്പള്ളിയിൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി; യുവാവിന് ദാരുണാന്ത്യം: വീഡിയോ
കാഞ്ഞിരപ്പള്ളിയിൽ ദേശീയപാത 183 -ൽ കാർ നിയന്ത്രണം വിട്ട് കെട്ടിടത്തിലേക്ക് ഇടിച്ചു കയറി യുവാവ് മരിച്ചു. തമ്പലക്കാട് പടിഞ്ഞാറെ കീച്ചേരിയിൽ രാജ് മോഹനൻ നായരുടെ മകൻ അഭിജിത്ത് (34) ആണ് മരിച്ചത്.
ഒപ്പമുണ്ടായിയിരുന്ന സഹോദരി ആതിര (30), ഭർത്താവ് വിഷ്ണു(30), അഭിജിത്തിന്റെ സുഹൃത്ത് ആലാപ്പാട്ടുവയലിൽ ഗോപാലകൃഷ്ണന്റെ മകൻ ദീപു (32)നും പരിക്കേറ്റു.
വെള്ളിയാഴ്ച കുന്നുഭാഗം ജനറൽ ആശുപത്രിക്ക് മുൻപിൽ 11.15 ഓടെയായിരുന്ന അപകടം. കാഞ്ഞിരപ്പള്ളി ഭാഗത്തു നിന്നെത്തിയ കാർ നിയന്ത്രണം വിട്ടു ഇടിച്ചു കയറുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച ആയിരിന്നു ആതിരയുടെ വിവാഹം.
Summary: A 51-year-old man, Ramankutty, died after a wall collapsed while demolishing an old bathroom at his house in Cheerakuzhi, Kanjur, Pazhayannur. The tragic incident occurred around 2 PM today.









