കാസർകോട്ട് 14കാരി വീട്ടിൽ പ്രസവിച്ചു

കാസർകോട്ട് 14കാരി വീട്ടിൽ പ്രസവിച്ചു

കാസർകോട്: പതിനാലുകാരിയായ ഹൈസ്കൂൾ വിദ്യാർഥിനി വീട്ടിൽ പ്രസവിച്ചു. ബുധനാഴ്ച ഉച്ചയോടെയാണ് സംഭവം.

പ്രസവത്തിനു പിന്നാലെയുണ്ടായ രക്തസ്രാവത്തെത്തുടർന്നു പെൺകുട്ടിയെ മാതാവ് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

അതേസമയ പെൺകുട്ടി ഗർഭിണിയായ വിവരം അറിയില്ലായിരുന്നു എന്നാണ് മാതാവ് ആശുപത്രി അധികൃതരെ അറിയിച്ചത്. ഗർഭിണിയായി എട്ടാം മാസത്തിലാണ് പെൺകുട്ടി പ്രസവിച്ചത്.

പെൺകുട്ടിക്കും നവജാത ശിശുവിനും നിലവിൽ പ്രശ്നങ്ങളില്ല എന്നാണ് വിവരം. സംഭവത്തെക്കുറിച്ച് ഹൊസ്ദുർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.

എന്നാൽ പീഡനത്തിനിരയായോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ വെളിപ്പെടുത്താൻ പെൺകുട്ടി തയ്യാറായിട്ടില്ല. മാതാവിന്റെ പരാതിയിൽ ആണ് പോലീസ് കേസെടുത്തത്.

Summary: A 14-year-old high school girl gave birth at home on Wednesday afternoon. Following heavy bleeding post-delivery, her mother admitted her to a private hospital in Kanhangad. The incident has raised serious concerns over child safety and exploitation.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img