web analytics

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ട 10 വയസുകാരി മരിച്ചു

കാസർകോട്: ട്രെയിനിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ 10 വയസുകാരി മരിച്ചു. തിരുനൽവേലി സ്വദേശി സ്റ്റെല്ലയുടെ മകൾ സാറയാണ് മരിച്ചത്. അമ്മയോടൊപ്പം യാത്ര ചെയ്യുമ്പോഴാണ് സംഭവം.

ദാതർ തിരുനൽവേലി എക്‌സ്പ്രസ് ട്രെയിനിലാണ് പെൺകുട്ടിയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് കുട്ടിയെ കാഞ്ഞങ്ങാട് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വേറൊരു വണ്ടിക്ക് കടന്നുപോകാനായി കാഞ്ഞങ്ങാട് സ്റ്റേഷനിൽ തീവണ്ടി നിർത്തിയിട്ട സമയത്ത് മറ്റ് യാത്രക്കാർ ഇടപെട്ട് അബോധാവസ്ഥയിലായ കുട്ടിയെ സ്റ്റേഷനിൽ ഇറക്കുകയായിരുന്നു. വായിലൂടെ രക്തം ഒഴുകുന്ന നിലയിലാണ് കുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്.

എന്നാൽ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണം സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് റെയിൽവേ ഉദ്യോ​ഗസ്ഥരും ​ഹൊസ്ദുർ​ഗ് പോലീസും ആശുപത്രിയിലെത്തി അമ്മയിൽനിന്ന് വിവരങ്ങൾ ശേഖരിച്ചു.

മുംബെെയിൽ താമസിച്ചു വരുന്ന ഇവർ കുട്ടിയുടെ ചികിത്സാർത്ഥം നാട്ടിലേക്ക് വരികയായിരുന്നെന്ന് അമ്മ പറഞ്ഞു. മുംബെെയിലെ ആശുപത്രിയിൽ കുട്ടിയെ പ്രമേഹരോ​ഗത്തിന് ചികിത്സിച്ചതിന്റെ രേഖകളും അമ്മ പോലീസിനെ കാണിച്ചു.

മുംബെെയിൽ ജോലി ചെയ്യുന്ന ചെല്ലനാണ് കുട്ടിയുടെ പിതാവ്. മരിച്ച കുട്ടിക്ക് ഒരു സ​ഹോദരി കൂടിയുണ്ട്.

പാലാ അപകടം; അമ്മയ്ക്കു പിന്നാലെ, പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരിയും മരിച്ചു

പാലാ പ്രവിത്താനത്തെ വാഹനപാകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന 12 വയസുകാരിയും മരിച്ചു. അന്തിനാട് സ്വദേശി സുനിലിന്റെ മകള്‍ അന്നമോള്‍ ആണ് മരിച്ചത് മരിച്ചത്. അപകടത്തില്‍ അന്നമോളുടെ അമ്മ ജോമോള്‍ സംഭവ സ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു.

പാലായിൽ നിന്നും തൊടുപുഴ ഭാഗത്തേക്ക് പോയ കാർ മഴയിൽ നിയന്ത്രണം വിട്ട് എതിരെ വന്ന രണ്ടു ബൈക്കുകളിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ പാലാ കൊട്ടാരമറ്റം മീനച്ചിൽ അഗ്രോ സൊസൈറ്റി ജീവനക്കാരിയായ ധന്യ സന്തോഷ് (38) നെല്ലൻകുഴിയിൽ, മേലുകാവുമറ്റം, പ്രവിത്താനം അല്ലപ്പാറ പാലക്കുഴിക്കുന്നൽ ജോമോൾ സുനിൽ (35 )എന്നിവരാണ് മരണമടഞ്ഞത്.

ജോമോളുടെ മകൾ പാലാ സെന്റ് മേരീസ് സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി അന്നമോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിയുകയായിരുന്നു. ഇതോടെ, അന്നമോള്‍ അടക്കം അപകടത്തില്‍ മൂന്ന് പേർ മരിച്ചു.

ഹോട്ടലിലെ ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; കടയുടമയ്ക്ക് ദാരുണാന്ത്യം; ശരീരം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിൽ

തിരുവനന്തപുരം: ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കടയുടമ മരിച്ചു. 55 കാരനായ വിജയൻ ആണ് മരിച്ചത്. നെടുമങ്ങാട് മാണിക്യപുരത്താണ് സംഭവം.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം നടന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വിജയൻ സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. അപകടത്തിന് തൊട്ടുമുമ്പ് വിജയന്റെ ഭാര്യ ചെറുമകനുമായി കടയിൽ നിന്ന് പുറത്തുപോയിരുന്നു. ഈസമയത്ത് കടയിൽ മറ്റാരും ഉണ്ടായിരുന്നില്ല.

പ്രാഥമിക വിവരങ്ങൾ പ്രകാരം ഗ്യാസ് ലീക്കാണ് അപകടത്തിന് കാരണമായത്. പൊട്ടിത്തെറിയുടെ ശക്തമായ ശബ്ദം കേട്ട് സമീപവാസികൾ സ്ഥലത്തെത്തിയപ്പോഴേക്കും തീ പടർന്ന് കട പൂർണ്ണമായും കത്തിനശിച്ചിരുന്നു.

ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയെങ്കിലും വിജയനെ രക്ഷിക്കാനായില്ല. ശരീരം പൂർണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയത്.

Summary: A 10-year-old girl, Sarah, daughter of Stella from Tirunelveli, tragically died after being found unconscious on a train while traveling with her mother.

spot_imgspot_img
spot_imgspot_img

Latest news

ലാനിന: തുലാത്തിൽ കൂടുതൽ മഴ

ലാനിന: തുലാത്തിൽ കൂടുതൽ മഴ ലാനിന പ്രതിഭാസം സജീവമാകുന്നതോടെ രാജ്യത്ത് കാലാവസ്ഥാ വ്യതിയാനങ്ങൾ...

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ്

എറണാകുളം സിറ്റി ഹോസ്പിറ്റൽ ജപ്തി ചെയ്ത് ടാറ്റ ഗ്രൂപ്പ് എറണാകുളം എം ജി...

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ റിസോർട്ടിന്റെ സംരക്ഷണ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞുവീണു: രണ്ടുപേർക്ക് ദാരുണാന്ത്യം ഇടുക്കി ചിത്തിരപുരത്ത്...

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല

ശബരിമലയിലെ സ്വർണപീഠവും കാണാനില്ല ശബരിമലയിൽ സ്ഥാപിച്ചിട്ടുള്ള ദ്വാരപാലക ശിൽപങ്ങളോടൊപ്പം സമർപ്പിക്കപ്പെട്ട സ്വർണപീഠം എവിടെയെന്ന...

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ

കേരളത്തിൽ രാജ്യാന്തര അവയവ മാഫിയ തിരുവനന്തപുരം: സംസ്ഥാനത്ത് രാജ്യാന്തര അവയവ മാഫിയയുടെ സാന്നിധ്യം...

Other news

15 മാസം; 55 രാജ്യങ്ങൾ പിന്നിട്ട് കൊച്ചിക്കാരൻ്റെ സൈക്കിൾ യാത്ര

15 മാസം; 55 രാജ്യങ്ങൾ പിന്നിട്ട് കൊച്ചിക്കാരൻ്റെ സൈക്കിൾ യാത്ര കോലഞ്ചേരി ∙...

പരീക്ഷയോ അഭിമുഖമോ ഇല്ല

പരീക്ഷയോ അഭിമുഖമോ ഇല്ല ഇന്ത്യൻ റെയിൽവേയിൽ അപ്രന്റീസ് ആയി ജോലി നേടാൻ അവസരം....

ധ്രുവ് ജുറേലിന് പിന്നാലെ ദേവ്ദത്ത് പടിക്കലും

ധ്രുവ് ജുറേലിന് പിന്നാലെ ദേവ്ദത്ത് പടിക്കലും ലഖ്നൗ: ഓസ്ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക...

റഷ്യയിൽ വൻ ഭൂകമ്പം; സൂനാമി മുന്നറിയിപ്പ്

റഷ്യയിൽ വൻ ഭൂകമ്പം; സൂനാമി മുന്നറിയിപ്പ് മോസ്കോ: റഷ്യയിൽ വൻ ഭൂചലനം. കംചത്കയിലാണ്...

ഏതു കേസുണ്ടായാലും എന്റെ നെഞ്ചത്തോട്ട് കേറുന്നതെന്തിനാണ്

ഏതു കേസുണ്ടായാലും എന്റെ നെഞ്ചത്തോട്ട് കേറുന്നതെന്തിനാണ് തിരുവനന്തപുരം: സിപിഎം വനിതാ നേതാവ് കെ...

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍

രാഹുല്‍ ഗാന്ധിയും സോണിയ ഗാന്ധിയും ഇന്ന് വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരി: ലോക്‌സഭാ പ്രതിപക്ഷനേതാവ്...

Related Articles

Popular Categories

spot_imgspot_img