വയനാട്: കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. വയനാട് വൈത്തിരിയിൽ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു.
മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി ഉമ്മറിൻ്റെ കുടുംബം സഞ്ചരിച്ച കാർ കെഎസ്ആർടിസിയുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉമ്മറിന്റെ ഭാര്യ ആമിന, മക്കളായ ആദിൽ, അബ്ദുള്ള എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉമ്മറിനെയും മറ്റു രണ്ട് പേരെയും മേപ്പാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.