കൊച്ചി: കാക്കനാട് ജില്ലാ ജയിലില്‍ ഉദ്യോഗസ്ഥനെ ആക്രമിച്ച് റിമാൻഡ് തടവുകാർ. അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ അഖില്‍ മോഹനനാണ് ആക്രമണത്തിനിരയായത്. ഇന്നു വൈകീട്ട് മൂന്നരയോടെയാണ് സംഭവം നടന്നത്.
സഹോദരങ്ങളായ അഖില്‍ ഗണേശന്‍, അജിത് ഗണേശന്‍ എന്നിവരാണ് ആക്രമണം നടത്തിയത്. ഇവർ അമ്പലമേട് പൊലീസ് സ്റ്റേഷനില്‍ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളാണ്.
ജയിലിനുള്ളിൽ മറ്റൊരു തടവുകാരനെ ആക്രമിച്ച ഇവരെ പിടിച്ചുമാറ്റുന്നതിനിടെ ജയില്‍ ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു. പ്രിസണ്‍ ഓഫീസര്‍ അഖില്‍ മോഹന്റെ കൈക്ക് പൊട്ടലേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
പരവൂരിൽ മദ്യലഹരിയിൽ പിതാവ് മകനെ വെട്ടി പരിക്കേൽപ്പിച്ചു; ഗുരുതര പരിക്ക്
പരവൂരിൽ മദ്യലഹരിയിൽ പിതാവ് ഉറങ്ങി കിടന്ന മകനെ വെട്ടി പരുക്കേൽപ്പിച്ചു. പരവൂർ കുറുമണ്ടൽ പടിക്കത്ത് വീട്ടിൽ അഭിലാഷിനാണ് (18) വെട്ടേറ്റത്.
ചൊവ്വാഴ്ച പുലർച്ചെ രണ്ടിനാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അഭിലാഷിനെ തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പിതാവ് രാജേഷിനെ ( സുനി -50 ) പൊലീസ് കസ്റ്റഡിയിലെടുത്തു.