മുംബൈ: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം കേദാര്‍ ജാദവ് ബിജെപിയില്‍ ചേര്‍ന്നു. നരിമാന്‍പോയിന്റിലെ പാര്‍ട്ടി ആസ്ഥാനത്ത് എത്തിയാണ് കേദാര്‍ ബിജെപിയിൽ അംഗത്വമെടുത്തത്. ബിജെപി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖര്‍ ബവന്‍കുലെയുടെയും മുതിര്‍ന്ന നേതാവ് അശോക് ചവാന്റെയും സാന്നിധ്യത്തിലാണ് കേദാറിന് അംഗത്വം നൽകിയത്.
ആഭ്യന്തര ക്രിക്കറ്റില്‍ മഹാരാഷ്ട്രയ്ക്കും ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനും വേണ്ടി കേദാര്‍ ജാദവ് കളിച്ചിട്ടുണ്ട്. ‘ഞാന്‍ ഛത്രപതി ശിവജിയെ വണങ്ങുന്നു. നരേന്ദ്ര മോദിജിയുടെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെയും കീഴില്‍ ബി ജെ പി വികസന രാഷ്ട്രീയമാണ് നടത്തുന്നത്. ഇതാണ് ബവന്‍കുലയുടെ നേതൃത്വത്തിന് കീഴില്‍ ഞാന്‍ ബി ജെ പിയില്‍ ചേരുന്നത്’ കേദാര്‍ ജാദവ് പ്രതികരിച്ചു.
‘ഇന്ന് ഞങ്ങള്‍ക്ക് സന്തോഷത്തിന്റെ ദിവസമാണ്. ജീവിതത്തിന്റെ എല്ലാ മേഖലകളിലും അദ്ദേഹത്തിന് സ്വാധീനമുണ്ട്. ഞാന്‍ അദ്ദേഹത്തെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു. അദ്ദേഹത്തെ കൂടാതെ, ഹിംഗോളിയില്‍ നിന്നും നന്ദേഡില്‍ നിന്നും നിരവധി പേര്‍ ഞങ്ങളോടൊപ്പം ചേര്‍ന്നു,’ എന്നാണ് കേദാറിന്റെ പ്രവേശനത്തിൽ ബവന്‍കുലെ പറഞ്ഞത്.
ജനിച്ച താരം മികച്ച മധ്യനിര ബാറ്ററാണ് കേദാര്‍ ജാദവ്. 2014 ല്‍ ശ്രീലങ്കക്കെതിരെ ഇന്ത്യയ്ക്കായി ഏകദിന അരങ്ങേറ്റം കുറിച്ചു.