ഉത്തർപ്രദേശിലെ നോയിഡയിലെ കടയിൽ വൻ അഗ്നിബാധ. സെക്ടർ 5 ലെ ഹരോള പ്രദേശത്തെ ഒരു കടയിൽ ചൊവ്വാഴ്ച രാവിലെയാണ് തീപിടുത്തമുണ്ടായത്.
തീ അണയ്ക്കാൻ നിരവധി ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തിയിട്ടുണ്ട്.
സംഭവത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടുത്തത്തിന്റെ കാരണങ്ങൾ ഇതുവരെ കണ്ടെത്തിയിട്ടില്ല.
വേനൽ കടുത്തതോടെ പലസ്ഥലങ്ങളിലും തീപിടുത്തം പതിവായിരിക്കുകയാണ്.
ഏപ്രിൽ 1 ന് നോയിഡ സെക്ടർ -18 ലെ ഒരു കെട്ടിടത്തിൽ തീപിടുത്തമുണ്ടായിരുന്നു. തുടർന്ന് അഗ്നിശമന സേന സ്ഥലത്തെത്തി തീ അണച്ചു.
ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടു പേർക്ക് ദാരുണാന്ത്യം : സംഭവം കോട്ടയം നാട്ടകത്ത്
കോട്ടയം നാട്ടകത്ത് ജീപ്പ് ലോറിയിലേക്ക് ഇടിച്ചുകയറി രണ്ട് മരണം. മൂന്ന് പേര്‍ക്ക് പരുക്ക്. ലോറിയുടെ മുന്നിലേയ്ക്ക് ജീപ്പ് ഇടിച്ചു കയറുകയായിരുന്നു. ഡ്രൈവർ ഉറങ്ങി പോയതാകും അപകട കാരണമെന്നാണ് വിവരം.
നിര്‍മാണത്തൊഴിലാളികളാണ് അപകടത്തില്‍പെട്ടത്. മരിച്ചത് ഒരു മലയാളിയും രണ്ട് തമിഴ്നാട്ടുകാരുമാണെന്നാണ് വിവരം. ജീപ്പിന്‍റെ മുന്‍വശത്ത് ഇരുന്ന രണ്ട് പേരാണ് മരണപ്പെട്ടത്. പോലീസ് സ്ഥലത്തെത്തി.









