കേരളത്തിലെ ഏറ്റവും വില കൂടിയ വാഹന നമ്പർ ഇതാണ്; ഈ നമ്പർ ഇത്രയ്ക്ക് ഫാൻസിയാണോ? മുടക്കിയത് അരക്കോടിക്കടുത്ത്

കൊച്ചി: ഫാൻസി നമ്പറിനായി ആവേശ കൊള്ളിക്കുന്ന ലേലം. ആയിരമോ പതിനായിരമോ അല്ല ഇത് ലക്ഷങ്ങളുടെ വിളിയായിരുന്നു. 

ചില നമ്പറുകൾക്കായി വാശിയേറിയ മത്സരങ്ങളാണ് നടക്കാറുള്ളത്. അത്തരത്തിൽ ഒരു ലേലം വിളിയാണ് കൊച്ചി ആർടി ഓഫിസിൽ  ഇന്ന് നടന്നത്.

 KL 07 DG 0007 എന്ന  എറണാകുളം ആർടി ഓഫിസിന് കീഴിൽ വരുന്ന ഈ ഫാൻസി നമ്പറിനായിരുന്നു ലക്ഷങ്ങളുടെ വിളി.  

പത്തോ ഇരുപതോ ലക്ഷമൊന്നുമല്ല,  45 ലക്ഷം രൂപയ്ക്കാണ് മറ്റുള്ളവരെ പിന്നിലാക്കി ഈ ഫാൻസി നമ്പർ ലേലത്തിൽ പോയത്. 

ഇതോടെ കേരളത്തിലെ ഏറ്റവും വിലയുള്ള ഫാൻസി നമ്പർ എന്ന റെക്കോർഡ് KL07DG0007 ന് സ്വന്തമായി. 

പ്രമുഖസോഫ്റ്റ്‌വെയർ കമ്പനിയായ ലിറ്റ്മസ് 7 സിസ്റ്റം കൺസൽട്ടിങ് പ്രൈവറ്റ് ലിമിറ്റഡാണ് ഈ നമ്പർ സ്വന്തമാക്കിയത്. 

ലംബോർഗിനി ഉറുസ് എസ്‌യുവിക്ക് വേണ്ടിയാണ് ലക്ഷങ്ങൾ മുടക്കി ഈ ഇടിവെട്ട് നമ്പർ ലേലത്തിൽ വിളിച്ചത്.  25000 രൂപ അഡ്വാൻസ് നൽകി ബുക്ക് ചെയ്യുന്ന ഈ നമ്പർ സ്വന്തമാക്കാൻ അഞ്ച് പേരാണ് ലേലത്തിനിറങ്ങിയത്. 

ഇതു പോലെ മറ്റൊരു നമ്പറും ഉയർന്ന വിലയിൽ ലേലത്തിൽ പോയി. KL 07 DG 0001 എന്ന ഫാൻസി നമ്പർ ലേലത്തിൽ പോയത് 25 ലക്ഷം രൂപയ്ക്കാണ്. 

നാലു പേരാണ് ഒരു ലക്ഷം രൂപ അഡ്വാൻസ് നൽകി ഈ നമ്പറിനായി ബുക്ക് ചെയ്തത്. ഒടുവിൽ പിറവം സ്വദേശി തോംസൺ എന്നയാളാണ് നമ്പർ ലേലം വിളിച്ചെടുത്തത്. 

KL 07 DG 0007 പിന്നിലാക്കിയത് 31 ലക്ഷം രൂപയ്ക്ക് സ്വന്തമാക്കിയ KL 01 CK 0001 എന്ന ഫാൻസി നമ്പറിന്റെ റെക്കോർഡാണ്. 2019 ൽ തിരുവനന്തപുരം സ്വദേശിയായ കെ എസ് ബാലഗോപാലായിരുന്നു അന്നത്തെ വാശിയേറിയ ലേലം വിളിക്കൊടുവിൽ ലക്ഷങ്ങൾ മുടക്കി നമ്പർ സ്വന്തമാക്കിയത്. 

തന്റെ പുതിയ പോർഷെ 718 ബോക്സ്റ്റിന് വേണ്ടിയാണ് 31 ലക്ഷം രൂപ മുടക്കി ഫാൻസി നമ്പർ സ്വന്തമാക്കിയത്. ഈ റെക്കോർഡാണ് ഇപ്പോൾ പഴങ്കഥയായത്.

spot_imgspot_img
spot_imgspot_img

Latest news

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ

കാൻസറിനുള്ള വാക്സിൻ കണ്ടുപിടിച്ച് റഷ്യ മോസ്കോ: റഷ്യ വികസിപ്പിച്ച കാൻസറിനുള്ള പ്രതിരോധ വാക്സിനായ...

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ; ഫാ. അഫ്രേം കുന്നപ്പളളിയും വിശുദ്ധരുമായുള്ള ബന്ധം…

ലിയോ പതിനാലാമൻ മാർപാപ്പക്കൊപ്പം ബലി അർപ്പിച്ച് ഇടുക്കിയിൽ നിന്നുള്ള വൈദികൻ വത്തിക്കാൻ: ലിയോ...

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും

ഈ മാസത്തെ വൈദ്യുതി ബിൽ ഷോക്കടിക്കും തിരുവനന്തപുരം: സെപ്തംബറിൽ വൈദ്യുതി ബില്ലിൽ യൂണിറ്റിന്...

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം; 45 കാരന്‍ മരിച്ചു കോഴിക്കോട്: അമീബിക് മസ്തിഷ്ക ജ്വരം...

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു

സ്ത്രീകളെ സ്പർശിക്കാനും സഹായിക്കാനും വിസമ്മതിച്ചു കാബൂൾ: അഫ്​ഗാനിസ്ഥാനിലെ ഭൂകമ്പ മേഖലകളിൽ ദുരന്തബാധിതരായ സ്ത്രീകൾ...

Other news

Related Articles

Popular Categories

spot_imgspot_img