web analytics

പ്രധാനമന്ത്രിയായതിന് ശേഷം മോദി ആ​ദ്യമായി ആർഎസ്എസ് ആസ്ഥാനത്തേക്ക്

മുംബൈ: പ്രധാനമന്ത്രിയായതിനു ശേഷം ആദ്യമായി നരേന്ദ്രമോദി ഇന്ന് നാ​ഗ്പൂരിലെ ആർഎസ്എസ് ആസ്ഥാനം സന്ദർശിക്കും.

രാവിലെ ആർഎസ്എസ് ആസ്ഥാനത്തെത്തുന്ന നരേന്ദ്രമോദി സർസംഘചാലക് മോഹൻ ഭാ​ഗവതുമായി കൂടിക്കാഴ്ച നടത്തും.

രാജ്യത്തിന്റെ വികസനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടികാഴ്ചയിൽ ചർച്ചയാകുമെന്ന് ആർഎസ്എസ് വക്താവ് പറഞ്ഞു.

ആർഎസ്എസ് സ്ഥാപകൻ ​ഗോൾവാൾക്കറുടെ സ്മരണക്കായി സ്ഥാപിച്ച മാധവ് നേത്രാലയ ആശുപത്രിയുടെ ഭാ​ഗമായി നിർമ്മിക്കുന്ന മാധവ് നേത്രാലയ പ്രീമിയം സെന്ററിന്റെ തറക്കല്ലിടൽ ചടങ്ങിലും പ്രധാനമന്ത്രി പങ്കെടുക്കും.

അതിനു ശേഷം ഭരണഘടനാ ശിൽപി ബിആർ അംബേദ്കർ ബുദ്ധമതം സ്വീകരിച്ച ദീക്ഷാഭൂമിയും മോദി സന്ദർശിക്കുന്നുണ്ട്.

ലോക്സഭാ തെരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തിൽ ആർഎസ്എസുമായുള്ള ബന്ധം കൂടുതൽ ശക്തമാക്കുന്നതിനാൽ വേണ്ടിയാണ് മോദിയുടെ സന്ദർശനം എന്ന് വിലയിരുത്തപ്പെടുന്നു. ആർഎസ്എസിന്റെ നൂറാം വാർഷികാഘോഷങ്ങൾ ഒക്ടോബറിലാണ് തുടങ്ങുന്നത്.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img