web analytics

എളുപ്പമാവില്ല ആ​ശ്രി​ത നി​യ​മ​നം;മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​ർ

തി​രു​വ​ന​ന്ത​പു​രം: കേരളത്തിൽ ആ​ശ്രി​ത നി​യ​മ​ന​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​തു​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​ർ. സ​ര്‍​വീ​സി​ലി​രി​ക്കെ മ​രി​ക്കു​മ്പോ​ൾ 13 വ​യ​സ് തി​ക​ഞ്ഞ മ​ക്ക​ൾ​ക്ക് മാ​ത്ര​മേ ഇ​നി ആ​ശ്രി​ത നി​യ​മ​നം വ​ഴി ജോ​ലിക്ക് അർഹതയുള്ളു.

സ​ർ​വീ​സ് നീ​ട്ടി​കൊ​ടു​ക്ക​ൽ വ​ഴി​യോ പു​ന​ർ​നി​യ​മ​നം മു​ഖേ​ന​യോ സ​ർ​വ്വീ​സി​ൽ തു​ട​രു​ന്ന ​സ​മ​യ​ത്ത് മ​ര​ണ​മ​ട​യു​ക​യും ചെ​യ്യു​ന്ന ജീ​വ​ന​ക്കാ​രു​ടെ ആ​ശ്രി​ത​ർ​ക്ക് അ​ർ​ഹ​ത​യു​ണ്ടാ​യി​രി​ക്കി​ല്ല. 

മ​ര​ണ​പ്പെ​ട്ട ജീ​വ​ന​ക്കാ​ര​ന്‍റെ കു​ടും​ബ വാ​ർ​ഷി​ക വ​രു​മാ​നം എ​ട്ട് ല​ക്ഷം രൂ​പ​യി​ൽ ക​വി​യാ​ൻ പാ​ടി​ല്ലെ​ന്നും പു​തി​യ വ്യ​വ​സ്ഥ​യിൽ പറയുന്നു.

എന്നാൽ പ​തി​മൂ​ന്ന് വ​യ​സ് പ്രാ​യ​പ​രി​ധി വെ​ക്കു​ന്ന​തി​ൽ സ​ര്‍​വ്വീ​സ് സം​ഘ​ട​ന​ക​ൾ ക​ടു​ത്ത വി​യോ​ജി​പ്പ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ അ​ത് മ​ന്ത്രി​സ​ഭാ യോ​ഗം ക​ണ​ക്കി​ലെ​ടു​ത്തി​ല്ല. ആ​ശ്രി​ത നി​യ​മ​നം വേ​ണ്ടാ​ത്ത​വ​ർ​ക്ക് സ​മാ​ശ്വാ​സ ധ​നം അ​ട​ക്കം നി​ര്‍​ദ്ദേ​ശ​ങ്ങ​ൾ ഉ​യ​ര്‍​ന്ന് വ​ന്നെ​ങ്കി​ലും അ​ക്കാ​ര്യ​വും പു​തു​ക്കി​യ മാ​ന​ദ​ണ്ഡ​ങ്ങ​ളു​ടെ പട്ടികയിൽ ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല.

സംസ്ഥാനപൊ​തു​ഭ​ര​ണ വ​കു​പ്പ് ത​യ്യാ​റാ​ക്കു​ന്ന ഏ​കീ​കൃ​ത സീ​നി​യോ​റി​റ്റി ലി​സ്റ്റി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് ആ​ശ്രി​ത നി​യ​മ​ന​ത്തി​നാ​യി ഒ​ഴി​വു​ക​ൾ അ​നു​വ​ദി​ച്ച് ന​ൽ​കു​ന്ന​ത്. വി​വി​ധ വ​കു​പ്പു​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ ല​ഭി​ക്കു​ന്ന മു​റ​യ്ക്ക് സീ​നി​യോ​റി​റ്റി ലി​സ്റ്റ് അ​പ്ഡേ​റ്റ് ചെ​യ്യുകയും ചെയ്യും.

ഏ​കീ​കൃ​ത സോ​ഫ്റ്റു​വെ​യ​റി​ല്‍ അ​പേ​ക്ഷി​ക്കാ​വു​ന്ന ത​സ്തി​ക​ക​ളു​ടെ യോ​ഗ്യ​ത, ല​ഭ്യ​മാ​യ ഒ​ഴി​വു​ക​ള്‍ എ​ന്നി​വ കൃത്യമായി പ്ര​സി​ദ്ധീ​ക​രി​ക്കും. 18 വ​യ​സ്സു ക​ഴി​ഞ്ഞാ​ൽ മൂ​ന്ന് വ​ര്‍​ഷ​ത്തി​ന​കം അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യും പു​തു​താ​യി ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

spot_imgspot_img
spot_imgspot_img

Latest news

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട്

ഒടുവിൽ കണ്ടെത്തി; ട്രെയിനിലെ രക്ഷകൻ കൊച്ചുവേളിയിലുണ്ട് തിരുവനന്തപുരം ∙ വര്‍ക്കലയിൽ ഓടുന്ന ട്രെയിനിൽ 19...

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ ‘മദർ ഒഫ് സാത്താൻ’

ഡൽഹി സ്‌ഫോടനത്തിന് പിന്നിൽ 'മദർ ഒഫ് സാത്താൻ' ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന...

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി

രണ്ടുമാസം: കേരളത്തിന് വന്നത് 100ലേറെ ബോംബ് ഭീഷണി തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാജ ബോംബ്...

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന

നൗഗാം സ്‌ഫോടനം; മരണം ഒന്‍പതായി; ആക്രമണമെന്ന് തീവ്രവാദസംഘടന ജമ്മു-കശ്മീരിലെ നൗഗാം പൊലീസ് സ്റ്റേഷനിൽ...

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകും

ശബരിമല സ്വർണ കൊള്ള; എ പത്മകുമാർ ഇന്ന് അന്വേഷണ സംഘത്തിന് മുന്നിൽ...

Other news

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത വലിയ പ്രതിസന്ധി

ഭീകരബന്ധം, വ്യാജരേഖ, തട്ടിപ്പ്: അൽ ഫലാഹ് സർവകലാശാല നേരിടുന്നത് സമാനതകൾ ഇല്ലാത്ത...

കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍ സമുദ്ര നിരപ്പ് ഉയരും

കേരള തീരത്ത് 100 മുതല്‍ 200 മില്ലീ മീറ്റര്‍ എന്ന നിലയില്‍...

തിങ്ങി നിറഞ്ഞ് ജയിലുകൾ

തിങ്ങി നിറഞ്ഞ് ജയിലുകൾ കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകൾ കുറ്റകൃത്യങ്ങളും തടവുകാരുടെ എണ്ണവും വർധിച്ചിട്ടും...

തദ്ദേശ തെരഞ്ഞെടുപ്പിന് കൗണ്ട്ഡൗൺ: പുതുക്കിയ പട്ടികയുമായി 2.86 കോടി വോട്ടർമാർ

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത് നടക്കാനിരിക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനായി വോട്ടർ പട്ടിക അന്തിമരൂപമെടുത്തു. സപ്ലിമെന്ററി...

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി

കണ്ണൂരിൽ ബിഎൽഒ ജീവനൊടുക്കി കണ്ണൂർ: പയ്യന്നൂർ ഏറ്റുകുടുക്കയിൽ ബൂത്ത് ലെവൽ ഓഫീസർ (ബിഎൽഒ)...

തദ്ദേശ തിരഞ്ഞെടുപ്പ്;കോൺഗ്രസ് വീണ്ടും ട്രാൻസ്ജെൻഡർ സ്ഥാനാർഥിയെ പ്രഖ്യാപിച്ചു

ആലപ്പുഴ: കേരളത്തിലെ തദ്ദേശസ്വയംഭരണ രംഗം വീണ്ടും ചരിത്രനിമിഷങ്ങൾക്ക് സാക്ഷിയാകുന്നു. കോൺഗ്രസ് പാർട്ടി...

Related Articles

Popular Categories

spot_imgspot_img