web analytics

ഒറ്റയടിക്ക് ഇരട്ടിയായി; ഡിസ്‌നി ഹോട്ട്സ്റ്റാർ — ജിയോ ലയനം സാധരണക്കാരെയും ബാധിക്കും

കൊച്ചി: ഡിസ്‌നി ഹോട്ട്സ്റ്റാർ — ജിയോ ലയനത്തെത്തുടർന്ന് ഏപ്രിൽ ഒന്ന് മുതൽ മലയാളികളുടെ ഇഷ്ടപ്പെട്ട ടെലിവിഷൻ ചാനലുകളുടെ നിരക്ക് വ‌ർദ്ധിക്കുമെന്ന് കേരള കേബിൾ ടി.വി ഫെഡറേഷൻ പറഞ്ഞു.

നിലവിൽ സ്റ്റാർ മലയാളം അടിസ്ഥാന പാക്കേജിനുണ്ടായിരുന്ന 54 രൂപ നിരക്ക് ജിയോ ലയനത്തോടെ മറ്റ് ചാനലുകളുമുൾപ്പെടുത്തി 106 രൂപയായി മാറുകയാണ്.

ഏഴു വർഷമായി നിലനിന്നിരുന്ന നിരക്ക് വർദ്ധിപ്പിക്കാൻ കേബിൾ ഓപ്പറേറ്റർമാർ നിർബന്ധിതരാകുമെന്ന് ഫെഡറേഷൻ ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.

സംസ്ഥാന കേബിൾ ടി.വി ഫെഡറേഷൻ സംസ്ഥന പ്രസിഡന്റ് ആർ. സുനിൽകുമാർ, ജനറൽ സെക്രട്ടറി സി.വി. ഹംസ, റാൽഫ് ലില്ലിയൻ, ഇ. ജയദേവൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

അതേ സമയംഅതിവേഗ ഇന്റർനെറ്റ് വഴി ബിഎസ്എൻഎൽ ഒരാഴ്ചയ്ക്കകം സംസ്ഥാനമാകെ ടിവി ചാനലുകൾ ലഭ്യമാക്കും. കണ്ണൂർ, കാസർകോട്, കോഴിക്കോട്, വയനാട് ജില്ലകളിൽ തുടങ്ങിയ പദ്ധതി വിജയമെന്നുകണ്ടതിനെത്തുടർന്നാണ് സംസ്ഥാനത്ത് ഇത് വ്യാപിപ്പിക്കുന്നത്.

മുഴുവൻ ചാനലുകളും ഒരു മാസത്തോളമായിരിക്കും സൗജന്യമായി നൽകും. 350 ചാനലുകൾ തുടർന്നും സൗജന്യമായി തുടരും. ബാക്കിയുള്ളവയ്ക്ക് ബിഎസ്എൻഎലിന്റെ നയത്തിനനുസരിച്ചുള്ള നിരക്ക് നിശ്ചയിച്ച് ഈടാക്കുമെന്നാണ് അറിയിപ്പ്. എഫ്ടിടിഎച്ചിന്റെ ഏത് പ്ലാൻ എടുത്തവർക്കും ഐഎഫ്ടിവി സേവനം ലഭ്യമായിരിക്കും.

ഫൈബർ ടു ദ ഹോം (എഫ്ടിടിഎച്ച്) കണക്ഷനുള്ളവർക്കാണ് ഇത് കിട്ടുക. സ്മാർട്ട് ടിവിയും വേണം. 400 ചാനലുകളാണ് ലഭ്യമാക്കുക.

spot_imgspot_img
spot_imgspot_img

Latest news

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക!

“ചർച്ച പരാജയപ്പെട്ടാൽ ആയുധം ഉപയോഗിക്കും”; ഇറാനെ തീർക്കുമെന്ന് ട്രംപ്!  യുദ്ധക്കപ്പലുകൾ നിരത്തി അമേരിക്ക! വാഷിങ്ടൺ: Donald...

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ നീക്കം ഇന്ന് പ്രഖ്യാപിച്ചേക്കും

കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കും? കെ. സുധാകരന്റെ നിർണ്ണായക രാഷ്ട്രീയ...

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന് പോലീസ്, 21-കാരി അറസ്റ്റിൽ

കാട്ടാക്കടയെ നടുക്കി നവജാത ശിശുവിന്റെ കൊലപാതകം; കുഞ്ഞിനെ കൊന്നത് മാതാവ് തന്നെയെന്ന്...

Other news

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ ഇരയായി ഒരു പിഞ്ചുജീവൻ!

പാമ്പിൻ വിഷമിറക്കാൻ നദിയിൽ കെട്ടിത്താഴ്ത്തി; പിടഞ്ഞു മരിച്ച 13-കാരൻ! മനുഷ്യത്വമില്ലാത്ത മന്ത്രവാദത്തിന്റെ...

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും വരണം; മുൻ ഇന്ത്യൻ താരത്തോട് സഞ്ജു

ഓരോ മത്സരത്തിനുമുമ്പും നിങ്ങളെ കാണുന്നത് ഭാഗ്യമാണെന്ന് തോന്നുന്നു… അതുകൊണ്ട് എല്ലാ കളിയിലും...

​”വിജയം ഞങ്ങൾക്ക് മാത്രം”; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി! യുദ്ധഭീതി ഒഴിയുന്നില്ല?

​"വിജയം ഞങ്ങൾക്ക് മാത്രം"; 14 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ ട്രംപിന്റെ മറുപടി!...

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ കരട് ശുപാർശ

രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് ചുമ സിറപ്പ് നിരോധനത്തിന് നീക്കം; കേന്ദ്രത്തിന്റെ പരിഗണനയിൽ...

Related Articles

Popular Categories

spot_imgspot_img