പെരുമ്പാവൂർ: നടന്ന സംഭവത്തെ ആസ്പദമാക്കി എസ്.എൻ.എസ് പിക്ചേഴ്സിൻ്റെ ബാനറിൽ ഹേമലത സുന്ദർരാജ് നിർമിക്കുന്ന എന്നൈ സുഡും പനി എന്ന തമിഴ് ചിത്രം തിയറ്ററുകളിൽ എത്തി.
21 നായിരുന്നു ചിത്രത്തിന്‍റെ റിലീസ്. എൻകാതലി സീൻ പോഡുറ, വാഗൈ എന്നീ ചിത്രങ്ങൾക്ക് ശേഷം റാം സേവ സംവിധാനം ചെയ്ത ചിത്രമാണിത്.

നടരാജ് സുന്ദർരാജ് നായകനാവുന്ന സിനിമയിൽ മലയാളിയായ ധനീഷ് ആണ് പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലർ ഗണത്തിലുള്ള ചിത്രത്തിൽ ഉപാസന ആർസിയാണ് നായിക.
എറണാകുളം പെരുമ്പാവൂർ സ്വദേശിയായ ധനീഷ് കഴിഞ്ഞ 11 വർഷങ്ങളായി സിനിമാ മേഖലയിലുണ്ട്. സിനിമയിൽ ഡിജിറ്റൽ കൺസൽട്ടൻ്റ്, മൂവി കൺസൾട്ടൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരുന്നു.
കൂടാതെ ‘ടു സ്റ്റേറ്റ്സ് ‘ എന്ന മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലെ അഭിനേതാക്കളുടെ വില്ലന്‍ വേഷവും സമാനതകളില്ലാത്ത പ്രകടനങ്ങളും തമിഴ്‌സിനിമയ്ക്ക് പുതുമയല്ല.
സൂപ്പര്‍താരങ്ങളോടു കിടപിടിക്കുന്ന ബോളിവുഡ് താരങ്ങളെ വരെ ഇറക്കുമ്പോഴും തമിഴ് ആരാധകര്‍ക്ക് പ്രിയം മല്ലു വില്ലന്‍മാരെയാണ്. അവരെയെല്ലാം ഹൃദയത്തോടു ചേര്‍ത്തു പിടിച്ച ചരിത്രമാണുള്ളത്. അത് എം.എന്‍.നമ്പ്യാര്‍ മുതൽ രാജന്‍ പി.ദേവും ദേവനും മുരളിയും തുടങ്ങി ലാൽ, കൊല്ലം തുളസി, സായികുമാര്‍, കലാഭവൻ മണി, ഫഹദ് ഫാസിൽ, വിനായകൻ വരെയുള്ളവർ ഇതിന് ഉദാഹരണമാണ്.”









