ആത്മഹത്യക്ക് ശ്രമിച്ചത് മൂന്ന് മാസം മുൻപ്; നഴ്സിംഗ് വിദ്യാർഥിനി മരിച്ചു

കാസർകോട്: ആത്മഹത്യാ ശ്രമത്തെ തുടർന്ന് ചികിത്സയിലായിരുന്ന മൂന്നാം വർഷ നഴ്സിംഗ് വിദ്യാർഥിനി മരിച്ചു. മൻസൂർ നഴ്സിങ് കോളജിലെ മൂന്നാം വർഷ നഴ്സിംഗ് വിദ്യാർഥിനിയായിരുന്നു ചൈതന്യ കുമാരിയാണ് (21) മരിച്ചത്. ഡിസംബറിൽ ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെത്തുടർന്ന് ചികിത്സയിലായിരുന്നു.

ഡിസംബർ 7ന് ആയിരുന്നു സംഭവം. ഹോസ്റ്റൽ മുറിയിൽ വെച്ചാണ് ചൈതന്യ ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് ഏതാനും മാസങ്ങളായി വെന്റിലേറ്ററിലായിരുന്നു. ആദ്യം കോളജിനോട് ചേർന്നുള്ള ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ സ്വകാര്യ ആശുപത്രികളിലും ആണ് ചികിത്സയിൽ കഴിഞ്ഞിരുന്നത്.

പിന്നീട് ഈ വർഷം ആദ്യം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിലേക്കും മാറ്റിയിരുന്നു. ഹോസ്റ്റൽ വാർഡൻ രജനിയുടെ മാനസിക പീഡനം കാരണമാണ് ചൈതന്യ ആത്മഹത്യയ്‌ക്ക് ശ്രമിച്ചതെന്ന് ആരോപിച്ച് സഹപാഠികൾ പ്രതിഷേധം നടത്തിയിരുന്നു.

നിരവധി വിദ്യാർത്ഥി സംഘടനകൾ ഹോസ്റ്റലിലേക്ക് മാർച്ച് നടത്തുകയും ചെയ്തിരുന്നു.ദിവസങ്ങളോളം നീണ്ട സമരത്തിന് ഐക്യദാർഢ്യവുമായി ഭരണ – പ്രതിപക്ഷ യുവജന വിദ്യാർഥി സംഘടനകൾ നടത്തിയ സമരത്തെ പൊലീസ് നേരിട്ട രീതിക്കെതിരെയും വൻ പ്രതിഷേധം ആണ് ഉയർന്നിരുന്നത്.

spot_imgspot_img
spot_imgspot_img

Latest news

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട് ക്ലബിനിത് മധുര പ്രതികാരം

71-ാമത് നെഹ്റുട്രോഫി വള്ളംകളി; ജലരാജാവായി വീയപുരം ചുണ്ടൻ; കൈനകരി വില്ലേജ് ബോട്ട്...

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു

വള്ളം കളിക്കെത്തിയ ചുണ്ടൻ വള്ളം അപകടത്തിൽപ്പെട്ടു ആലപ്പുഴ: കേരളത്തിന്റെ അഭിമാനമായ നെഹ്‌റു ട്രോഫി...

അനൂപ് മാലിക് മുൻപും പ്രതി

അനൂപ് മാലിക് മുൻപും പ്രതി കണ്ണൂർ: കണ്ണപുരം കീഴറയിൽ വാടകവീട്ടിലുണ്ടായ സ്‌ഫോടനം പടക്കനിർമാണത്തിനിടെയെന്ന്...

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം

കണ്ണൂരിൽ പുലർച്ചെ വൻ സ്ഫോടനം കണ്ണൂർ: കണ്ണൂർ കണ്ണപുരത്തെ വാടക വീട്ടിൽ പുലർച്ചെ...

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം

നേതാജിയുടെ ഭൗതികാവശിഷ്ടങ്ങൾ തിരിച്ചെത്തിക്കണം ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജപ്പാൻ സന്ദർശനവുമായി ബന്ധപ്പെട്ട്, സ്വാതന്ത്ര്യസമര...

Other news

Related Articles

Popular Categories

spot_imgspot_img