web analytics

രാത്രി 12 മണിക്ക് ശേഷം ടർഫിലെ കളി വേണ്ട; നിയന്ത്രണവുമായി മലപ്പുറം പോലീസ്

മലപ്പുറം: ടർഫുകൾക്ക് നാളെ മുതൽ രാത്രി 12 മണി വരെ മാത്രം അനുമതിയെന്ന് പൊലീസ്. മലപ്പുറം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള ടാർഫുകൾക്കാണ് നിയന്ത്രണം. ടർഫ് ഉടമകളുടെയും പൊലീസിന്റെയും യോഗത്തിലാണ് തീരുമാനം.

ജില്ലയിൽ ലഹരിയുടെയും മദ്യത്തിന്റെയും ഉപയോഗം കൂടി വരുന്ന പശ്ചാത്തലത്തിൽ പൊലീസ് നടത്തി വരുന്ന ഡി ഹണ്ട് ഓപ്പറേഷന്റെ ഭാഗമായാണ് നടപടി. രാത്രി കാലങ്ങളിൽ ടർഫുകൾ കേന്ദ്രീകരിച്ച് യുവാക്കൾക്കും കുട്ടികൾക്കുമിടയിൽ ലഹരി ഉപയോഗവും, വിപണനവും നടക്കുന്നതായും, ഇത് മൂലം അക്രമ പ്രവർത്തനങ്ങൾ കൂടി വരുന്നതായും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.

ടർഫുകൾ കേന്ദ്രീകരിച്ച് കൂടുതൽ പരിശോധനകളും നിരീക്ഷണവും നടത്തുമെന്നും ജനങ്ങൾ ഇതുമായി സഹകരിക്കണമെന്നും പോലീസ് പറഞ്ഞു. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു.

കളമശ്ശേരി പോളിയിലെ കഞ്ചാവ് വേട്ട; 2പേർ കൂടി പിടിയില്‍

കൊച്ചി: കളമശ്ശേരി ഗവ. പോളിടെക്‌നിക് ഹോസ്റ്റലിൽ കഞ്ചാവ് എത്തിച്ച രണ്ടുപേർ പിടിയില്‍. ഇതര സംസ്ഥാനക്കാരായ അഹിന്ത മണ്ഡല്‍, സുഹൈല്‍ എന്നിവരെയാണ് പിടികൂടിയത്. ഹോസ്റ്റലിലേക്ക് നാല് പാക്കറ്റ് കഞ്ചാവ് എത്തിച്ചത് ഇവരാണെന്ന് പോലീസ് പറഞ്ഞു.

വ്യാഴാഴ്ച രാത്രിയാണ് കോളേജ് ഹോസ്റ്റലില്‍ പരിശോധന നടന്നത്. കളമശ്ശേരി പോലീസിനും ഡാന്‍സാഫിനും ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു പരിശോധന. ഒരു മുറിയില്‍നിന്ന് മാത്രം 1.9 കിലോ കഞ്ചാവ് കണ്ടെത്തി. മറ്റൊരു മുറിയില്‍നിന്ന് ഒമ്പതുഗ്രാം കഞ്ചാവും പിടികൂടി.

spot_imgspot_img
spot_imgspot_img

Latest news

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ; പണിമുടക്കുന്നവർക്ക് ശമ്പളമില്ല

ട്രേഡ് യൂണിയൻ സംയുക്ത പണിമുടക്ക് തുടങ്ങി; ഡയസ് നോൺ പ്രഖ്യാപിച്ച് സർക്കാർ കേന്ദ്ര-സംസ്ഥാന...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ

തിരൂരിൽ എക്സൈസ് റെയ്ഡ്: 11 കിലോ കഞ്ചാവുമായി അലി ഗാസി അറസ്റ്റിൽ മലപ്പുറം:...

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി, മോതിര വിരലിന്റെ അറ്റം നഷ്ടമായി

ലോറിയിൽ ഉറങ്ങിയ ഡ്രൈവറെ തെരുവ് നായ ആക്രമിച്ചു; കീഴ് ചുണ്ട് രണ്ടായി,...

കാപ്പ കേസിൽ നാടുകടത്തിയ പ്രതി നാട്ടിലെത്തി; മസ്ജിദിന് സമീപം പിടിയിൽ

കാപ്പ കേസിൽ നാടുകടത്തിയ പ്രതി നാട്ടിലെത്തി; മസ്ജിദിന് സമീപം പിടിയിൽ കോഴിക്കോട്: കാപ്പ...

Other news

ഒടുവിൽ അച്ചാമ്മ ചെറിയാന് നീതി; മാഞ്ചസ്റ്ററിൽ മലയാളി നഴ്സിനെ കുത്തിവീഴ്ത്തിയ പ്രതിക്ക് കടുത്തശിക്ഷ

മാഞ്ചസ്റ്ററിൽ മലയാളി നഴ്സിനെ കുത്തിവീഴ്ത്തിയ പ്രതിക്ക് കടുത്തശിക്ഷ മാഞ്ചസ്റ്ററിലെ റോയൽ ഓൾഡ്‌ഹാം ഹോസ്പിറ്റലിൽ...

തിരുവല്ല സ്പാ കൂട്ടബലാത്സംഗം: ഒളിവിലായിരുന്ന രണ്ട് പ്രതികൾ പോലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി; ആറ് പേരും പിടിയിൽ

തിരുവല്ല സ്പാ കൂട്ടബലാത്സംഗം: ഒളിവിലായിരുന്ന രണ്ട് പ്രതികൾ കീഴടങ്ങി പത്തനംതിട്ട ജില്ലയെ നടുക്കിയ...

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ

മത്സ്യബന്ധനത്തിന് നിരോധിത ലൈറ്റുകൾ: ടോളർ ബോട്ട് പിടിച്ചെടുത്തു, വൻ പിഴ കോഴിക്കോട്: സമീപകാലത്ത് ...

അറിവോ സമ്മതമോ കൂടാതെ ഗർഭപാത്രം നീക്കം ചെയ്തു; ഉദിത് നാരായണിനെതിരേ പരാതി 

അറിവോ സമ്മതമോ കൂടാതെ ഗർഭപാത്രം നീക്കം ചെയ്തു; ഉദിത് നാരായണിനെതിരേ പരാതി  പ്രശസ്ത...

കണ്ണാടി കാണാത്ത ‘സൗന്ദര്യം’ പ്രോംപ്റ്റിലൂടെ; മന്ത്രിമാർ മുതൽ മടിയന്മാർ വരെ ഇപ്പോൾ കാരിക്കേച്ചർ തിരക്കിൽ

കണ്ണാടി കാണാത്ത 'സൗന്ദര്യം' പ്രോംപ്റ്റിലൂടെ; മന്ത്രിമാർ മുതൽ മടിയന്മാർ വരെ ഇപ്പോൾ...

Related Articles

Popular Categories

spot_imgspot_img