web analytics

മദ്യപാനത്തിനിടെ തർക്കം; എറണാകുളത്ത് യുവാവിനെ മർദിച്ചുകൊന്നു

കൊച്ചി: മദ്യപാനത്തിനിടെയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ സുഹൃത്ത് മർദിച്ചു കൊലപ്പെടുത്തി. എറണാകുളം മലയാറ്റൂരിളാണ് സംഭവം. മലയാറ്റൂര്‍ സ്വദേശി ഷിബിനാണ് മരിച്ചത്. സുഹൃത്ത് വിഷ്ണുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് വൈകീട്ട് അഞ്ചോടെയാണ് സംഭവം. കനാലിന്റെ കരയിലിരുന്ന് മദ്യപിക്കുന്നതിനിടെ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയായിരുന്നു. തുടര്‍ന്ന് വിഷ്ണു ഷിബിനെ ക്രൂരമായി മര്‍ദിച്ചു.

പിന്നാലെ വിഷ്ണു തന്നെ ഷിബിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഷിബിന്റെ മൃതദേഹം അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

തിരൂർക്കാട് അപകടം; ഒരു പെൺകുട്ടി കൂടി മരിച്ചു

പെരിന്തൽമണ്ണ: തിരൂർക്കാട് കെഎസ്ആർടിസി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു പെൺകുട്ടി കൂടി മരിച്ചു. മലപ്പുറം വണ്ടൂർ പാറഞ്ചേരി നൗഷാദിൻ്റെ മകൾ ഷൻഫ (20) ആണ് മരിച്ചത്. പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.

കോഴിക്കോട് ജെ.ഡി.റ്റി. ഇസ്ലാം കോളേജ് ഓഫ് ഫിസിയോതെറാപ്പിയിലെ രണ്ടാം വർഷ ഫിസിയോതെറാപ്പി വിദ്യാർഥിയാണ് ഷൻഫ. കോഴിക്കോട് ഹോസ്റ്റലിൽ താമസിക്കുന്ന ഷൻഫ ഉമ്മയുടെ വീടായ വിളയൂരിലേക്ക് നോമ്പ് തുറക്കാൻ പോകുന്നതിനിടെയാണ് ദുരന്തം നടന്നത്.

തിരൂർക്കാട് ഐടിസിക്ക് സമീപം ശനിയാഴ്ച വൈകീട്ട് ആറുമണിയോടെയാണ് അപകടമുണ്ടായത്. 


spot_imgspot_img
spot_imgspot_img

Latest news

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം

ഇൻഷുറൻസ് ഇല്ലെങ്കിലും ചികിത്സ സൗജന്യം; കേരള സർക്കാരിന്റെ വലിയ പ്രഖ്യാപനം തിരുവനന്തപുരം: സംസ്ഥാനത്ത്...

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു

സ്റ്റേഷനിൽ ഒപ്പിട്ട് മടങ്ങും വഴിയിൽ ആക്രമണം; ഗുണ്ടാപ്പക, അലുവ അതുലിനെ വെട്ടിക്കൊന്നു കരുനാഗപ്പള്ളി:...

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ; തീയതി അറിയാം രണ്ടു ദിവസത്തിനകം

നിയമസഭാ തിരഞ്ഞെടുപ്പ് ഏപ്രിൽ 25 നും മേയ് 10 നും ഇടയിൽ;...

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം കണ്ടെത്തി

ശബരിമല ‘ആടിയ നെയ്യ്’ ക്രമക്കേട്: കണക്കുകളിൽ ₹25.52 ലക്ഷം രൂപയുടെ വ്യത്യാസം...

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന

‘സാഗർ കവചം’ അഭ്യാസം പൂർത്തിയായി; കേരള തീരസുരക്ഷാ സജ്ജീകരണം വിലയിരുത്തി നാവികസേന കൊച്ചി:...

Other news

എൽപിജി ബുക്കിംഗിന്റെ മറവിൽ സോഷ്യൽ മീഡിയയിൽ ‘എമർജൻസി സിലിണ്ടർ’ തട്ടിപ്പ്; ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

എൽപിജി ബുക്കിംഗിന്റെ മറവിൽ സോഷ്യൽ മീഡിയയിൽ 'എമർജൻസി സിലിണ്ടർ' തട്ടിപ്പ്; എൽപിജി...

സരിഗയ്ക്ക് കൈ കൊടുക്കാതെ നടൻ ശങ്കർ, സോഷ്യൽ മീഡിയയിൽ വിമർശനം

സരിഗയ്ക്ക് കൈ കൊടുക്കാതെ നടൻ ശങ്കർ, സോഷ്യൽ മീഡിയയിൽ വിമർശനം കൊച്ചി: മിമിക്രി...

ഗൂഗിൾ മാപ്പ് വഴികാട്ടിയത് സെക്രട്ടേറിയറ്റിലേക്ക്; വഴിതെറ്റി വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ

സെക്രട്ടേറിയറ്റിലേക്ക് വാഹനം ഓടിച്ചുകയറ്റാൻ ശ്രമിച്ച മൂന്ന് യുവാക്കൾ പിടിയിൽ തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗത്തുള്ള...

കൊല്ലം അലുവ അതുൽ വധക്കേസ്: ബ്ലാക്ക് വിഷ്ണുവും സംഘവും പ്രതികൾ; പൊലീസിന് വീഴ്ചയെന്ന് ആക്ഷേപം

കൊല്ലം: കരുനാഗപ്പള്ളിയിൽ ഗുണ്ടാ നേതാവ് അലുവ അതുൽ കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന...

ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ നെഫ്രോളജിസ്റ്റ് ഡോ. കെ.വി. ജോണി അന്തരിച്ചു

ഇന്ത്യയിലെ ആദ്യ വൃക്കമാറ്റ ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയ നെഫ്രോളജിസ്റ്റ് ഡോ. കെ.വി....

ഗ്യാസ് ക്ഷാമം; സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു

സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുത്തനെ ഉയർന്നു തിരുവനന്തപുരം: കടുത്ത വേനൽചൂടിനെ തുടർന്ന് സംസ്ഥാനത്ത്...

Related Articles

Popular Categories

spot_imgspot_img